kerala
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്കു സാധ്യത
ഇന്നും നാളെയും ഇടുക്കിയിലും വെള്ളിയാഴ്ച തിരുവനന്തപുരത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മഞ്ഞ അലര്‍ട്ടം പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മെയ് 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിച്ചേക്കും. മെയ് 11ന് ഇടുക്കി, മലപ്പുറം, മെയ് 12ന് ഇടുക്കി, മെയ് 13 ന് തിരുവനന്തപുരം, മെയ് 14 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മെയ് 15 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്.
kerala
വീണ്ടും കുതിച്ച് സ്വര്‍ണവില; രണ്ട് ദിവസത്തില്‍ 2,000 രൂപയുടെ വര്‍ധന
മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറി. ഇന്ന് പവന് വില ഒറ്റയടിക്ക് 640 രൂപ ഉയര്‍ന്നതോടെ 93,800 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ച് പുതിയ വില 11,725 രൂപയായി. ഇന്നലെ മാത്രം പവന് 1,400 രൂപ കൂടിയതായി രേഖപ്പെടുത്തിയിരുന്നത്.
മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിന് വില 89,080 രൂപയായി കുറഞ്ഞ് മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു. പിന്നീട് നിരക്ക് ക്രമേണ ഉയര്‍ന്ന് 13ന് 94,320 രൂപയാണ് ഇതുവരെ മാസത്തിലെ ഉയര്‍ന്ന നിരക്ക്.
മാറിമറിയുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളാണ് വിലയില്‍ പ്രകടമായ ഉയര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയുടെ സജീവ നിക്ഷേപകരുടെ ഓഹരി വിപണിയിലേക്കുള്ള തിരിച്ചുവരവ്, ഡോളര്‍ ശക്തിപ്രാപിച്ചത് എന്നിവ സ്വര്‍ണവില ഉയരാന്‍ കാരണമായി എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
എറണാകുളം സൗത്ത് സ്റ്റേഷനില്‍ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര് കസ്റ്റഡിയില്‍
ടാറ്റ നഗര്‍ എക്സ്പ്രസില്‍ നിന്നു് 56 കിലോ കഞ്ചാവ് പിടികൂടി.
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ടാറ്റ നഗര്‍ എക്സ്പ്രസില്‍ നിന്നു് 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു റെയില്‍വേ കരാര്‍ ജീവനക്കാരനും പിടിയിലായതായി പൊലീസ് അറിയിച്ചു.
ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ട്രെയിനിലെ കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി സുഖലാല്‍ വഴിയാണ് കഞ്ചാവ് കടത്തിയതെന്നാണ് അന്വേഷണ വിവരം. വിജയവാഡയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നുമാണ് സൂചന.
കഞ്ചാവ് കൈപ്പറ്റാനെത്തിയ മലയാളികളായ സനൂപും ദീപക്കും പുലര്‍ച്ചെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലിസ് പിടികൂടി. പ്രതികളോട് വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
kerala
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

