Video Stories
സന്ദര്‍ഭംനോക്കി ഇടപെടും: തമിഴ്നാട് മുസ്ലിം ലീഗ്

കെ.പി ജലീല്‍
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ എ.ഐ.എ. ഡി.എം.കെയിലെ ഏതുപക്ഷത്തിന് പിന്തുണ നല്കുന്നു എന്നതിലല്ല, സംസ്ഥാനത്ത് ശക്തമായ ഭരണം ഉറപ്പാക്കുകയാണ് മുസ്്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എം നിസാമുദ്ദീന്‍ വ്യക്തമാക്കി.
ചെന്നൈയിലെ മണ്ണടിയിലുള്ള പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് ‘ചന്ദ്രിക’ക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍ട്ടിനയം വ്യക്തമാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷവും എ.ഐ.ഡി. എം.കെ സംസ്ഥാനം ഭരിച്ചപ്പോള്‍ മുസ്്ലിംലീഗ് പ്രതിപക്ഷത്തായിരുന്നു. ഡി.എം.കെ നേതൃത്വം നല്കുന്ന മുന്നണിയിലാണ് ഇപ്പോഴും പാര്‍ട്ടി. ആ നയം ഇപ്പോഴും തുടരുകയാണെന്നും ശശികല അധികാരത്തില്‍ വരുന്നത് ഇപ്പോള്‍ സംസ്ഥാനത്തിന്റെ ഭാവിക്ക് യോജിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കേന്ദ്രത്തിലെ ബി.ജെ. പി സര്‍ക്കാരാണ് ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത്. ഇതിനെ കുറ്റം പറയാനുമാവില്ല. കാരണം അത് ഗവര്‍ണറുടെ അധികാരപരിധിയില്‍ പെട്ടതാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ശശികല തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പാര്‍ട്ടി അണികളും ജനങ്ങളും പനീര്ശെല്വത്തോടൊപ്പമാണെന്ന് നിസാമുദ്ദീന്‍ ചൂണ്ടിക്കാട്ടി.എതിര്‍പക്ഷത്തായിരുന്നെങ്കിലും അന്തരിച്ച
ജയലളിതയുടെ നിലപാടുകള്‍ ന്യൂനപക്ഷവിരുദ്ധമെന്ന് പറയാനാവില്ല. സംസ്ഥാനത്ത് എട്ടുശതമാനത്തോളം പേരാണ് ഇസ്്ലാം മതവിശ്വാസികളായുള്ളത്. സംസ്ഥാന നിയമസഭയില്‍ തിരുനെല്‍വേലി കടയനല്ലൂരില്‍ നിന്നുള്ള ഏക എം.എല്‍.എ കെ.എം അബൂബക്കറാണ് മുസ്്ലിം ലീഗിനുള്ളത്. നിയമസഭയില്‍ അവിശ്വാസപ്രമേയം വരികയാണെങ്കില്‍ അപ്പോള്‍ അതെക്കുറിച്ച് ആലോചിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ പിന്തുണയോടെ അധികാരത്തില്‍ വന്നാലും പനീര്‍ശെല്‍വത്തിന് അവരുടെ വിദ്വേഷരാഷ്ട്രീയത്തോട് യോജിക്കാനാവില്ലെന്നും തികഞ്ഞ മതേതരവാദിയാണ് പനീര്സെല്വമെന്നും മുസ്്ലിംലീഗ് നേതാവ് പറഞ്ഞു. മുസ്്ലിംലീഗിന് പതിനേഴ് എം.എല്‍.എമാരുണ്ടായിരുന്ന മദിരാശി നിയമസഭയില്‍ കെ. കാമരാജ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷനേതൃസ്ഥാനമുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്്ലിം ലീഗ്.
ആന്ധ്രയുടെയും കേരളത്തിന്റെയും ഭാഗമായിരുന്നു അന്ന് മദിരാശി സംസ്ഥാനം. മലബാര്‍ ഭാഗത്തെ സീറ്റുകളാണ് പാര്‍ട്ടി സ്ഥാപകനേതാവ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിനെ പ്രതിപക്ഷനേതാവാക്കിയത്. പിന്നീട് തമിഴ്നാട് സംസ്ഥാനം രൂപവല്കരിക്കപ്പെട്ടപ്പോള് ഏഴുവരെ സീറ്റുകളുണ്ടായിരുന്നു മുസ്്ലിം ലീഗിന്. എ.ഐ.എ.ഡി.എം.കെയുടെയും ഡി.എം.കെയുടെയും മുന്നണികളില്‍ ഘടകക്ഷിയായിരുന്നിട്ടുള്ള ലീഗിന് വാണിയമ്പാടി, വെല്ലൂര്‍ സീറ്റുകളില്‍ നിന്നായി രണ്ടുതവണ ലോക്സഭംഗങ്ങളെയും ജയിപ്പിക്കാനായിട്ടുണ്ട്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍