Connect with us

kerala

പി എൻ ബി തട്ടിപ്പ് : മുൻ മാനേജർ എംപി റിജിൽ പോലീസ് കസ്റ്റഡിയിൽ

വിവിധ അക്കൗണ്ടുകളിലെ പണം ഇതേ ബാങ്കിൽ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്സിസ് ബാങ്കിൽ തന്നെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് കണ്ടെത്തൽ.

Published

on

കോഴിക്കോട് കോർപ്പറേഷനിലെ ബാങ്ക് അക്കൗണ്ട് തട്ടിപ്പിൽ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എം പി റീജിലിനെ പോലീസ് അറസ്റ്റ് ചെയ്തു.മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തട്ടിയെടുത്ത 10.7 കോടി രൂപ പിഎൻബി കോഴിക്കോട് കോർപ്പറേഷന് കൈമാറി.

ഇന്ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടർ തീരുമാനപ്രകാരമാണ് നടപടിയെടുത്തത്. ഏഴ് അക്കൗണ്ടുകളിൽ നിന്നായി 15.24 കോടി രൂപ നഷ്ടമാണെന്നാണ് കഴിഞ്ഞദിവസം മേയർ പറഞ്ഞിരുന്നത്. എന്നാൽ 12 കോടിയോളം രൂപയാണ് നഷ്ടമായത് എന്നാണ് ബാങ്കിന്റെ ഇതുവരെയുള്ള ഓഡിറ്റിൽ കണ്ടെത്തിയത്.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലും 12 കോടിയോളം രൂപ നഷ്ടമായതായാണ് കണ്ടെത്തൽ. വിവിധ അക്കൗണ്ടുകളിലെ പണം ഇതേ ബാങ്കിൽ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്സിസ് ബാങ്കിൽ തന്നെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് കണ്ടെത്തൽ.

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

Published

on

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും.

ഇന്ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞമാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദനെ പട്ടത്തുള്ള എസ്യുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

kerala

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഗതാഗത മന്ത്രി; നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

Published

on

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം തുടരുകയാണ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. അനുകൂല തീരുമാനം ഇല്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.

Continue Reading

kerala

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്.

Published

on

ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്.

പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

Trending