india

വായുമലിനീകരണം തടയാന്‍ മരം വെച്ചു പിടിപ്പിക്കാനൊരുങ്ങി പശ്ചിമബംഗാള്‍

By Test User

December 21, 2022

വായു മലിനീകരണം പിടിച്ചു കെട്ടാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ മരം വെച്ചു പിടിപ്പിക്കാനെരുങ്ങി പശ്ചിമബംഗാള്‍. അയല്‍ സംസ്ഥാനങ്ങളായ ജാര്‍ഖണ്ഡിലും ബീഹാറിലും വൈക്കോല്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക കടുത്ത പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ഈ നടപടി.

വായു മലിനീകരണം രൂക്ഷമായതിനാല്‍ വലിയ മരങ്ങള്‍ നടുമെന്നും ഏതുതരം മരം നടണമെന്നതില്‍ വിഗ്ദദ അഭിപ്രായം തേടുമെന്നും പരിസ്ഥിതി മന്ത്രി മാനസ് ഭൂനിയ പറഞ്ഞു.