More
കളി കഴിഞ്ഞിട്ടും കലിയടങ്ങാതെ കോലി

ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന്‍ വിരാട് കൊലിക്ക് എതിര്‍ ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം. കളിക്ക് മുന്‍പേ തുടങ്ങിയ വാക്പോരിന് കളി കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നില്ലെന്നാണ് താരങ്ങളുടെ പ്രതികരണത്തിലൂടെ മനസിലാവുന്നത്.
മത്സരം അവസാനിച്ച് നിലയില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെയും മറ്റു താരങ്ങളെയും ഇനി സുഹൃത്തുക്കളായി കാണുമോ എന്ന ഒരു ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഇന്ത്യ ക്യാപ്റ്റന്‍ കോലി രൂക്ഷമായാണ് പ്രതികരിച്ചത്. മേലില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ സുഹൃത്തുക്കളായി കാണില്ലെന്നായിരുന്നു വിരാട് കോലിയുടെ തുറന്നുപറച്ചില്‍. ഇതു ഇരു ടീമംഗങ്ങളും തമ്മില്‍ ഇനിയും മാറാത്ത പോരിന്റെ ആഴമാണ് വ്യക്തമാക്കുന്നതാണ്.
Kohli: I thought Australia’s cricketers were my friends. Been proven wrong. You’ll never hear me say that again. #indvaus pic.twitter.com/d1P2JnXXyJ
— Anand Vasu (@anandvasu) March 28, 2017
Proud to be a part of this group. Outstanding effort to win this game & the series. Jai Hind
pic.twitter.com/9lTnkiig7i
— Virat Kohli (@imVkohli) March 28, 2017
ടെസ്റ്റിന് മുമ്പുള്ള എന്റെ അഭിപ്രായം തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി. ഇല്ല, ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടപെട്ടുക്കഴിഞ്ഞു-കോലി പറഞ്ഞു.
അതേസമയം ഓസീസിനെതിരായ പരമ്പര വിജയത്തിന് ശേഷം എതിര്‍ ടീമിലെ താരങ്ങളെ വരവേല്‍ക്കാനായി കോലി മൈതാനത്തിറങ്ങി. ഓസീസ് നായകന്‍ സ്മിത്തിന് കൈ കൊടുക്കാനും കോലി മടിച്ചിരുന്നില്ല.
വാശിയേറിയ നാല് ടെസ്റ്റ് മത്സരങ്ങളിലും ഇരു ടീമുകളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടായി. ഗ്രൗണ്ടിന് പുറത്തും അകത്തുമായി ഇരുടീമംഗങ്ങളും തമ്മില്‍ കടുത്ത പോരായിരുന്നു . മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ കോലിയുടെ തോളിന് പരിക്കേറ്റതു വരെ വാശിയുടെ പുറത്ത് കളിയാക്കലിലേക്ക് എത്തി. എതിര്‍ ക്യാപ്റ്റന് പരിക്കേറ്റപ്പോള്‍ അവിടെ സ്വാന്തനവുമായി എത്തുന്നതിന് പകരം ഓസീസ് താരങ്ങള്‍ പരിക്കേറ്റയാളം കളിയാക്കുകയാണ് ഉണ്ടായ്ത്.
മത്സരത്തിനിടെ മാത്യു വെയ്ഡും ജഡേജയും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിച്ചതും ബന്ധം വഷളാക്കുന്നതായി. ഇല്ലാത്ത ഒരു ക്യാച്ചിന് അവകാശവാദം ഉന്നയിച്ചുവെന്ന പറഞ്ഞ് മുരളി വിജയിനെ ഓസീസ് ക്യാപ്റ്റന്‍ കള്ളനെന്ന് അധിക്ഷേപിക്കുക കൂടിയായതോടെ പ്രശ്‌നം രൂക്ഷമാക്കുന്നതായി.
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു
-
india2 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala1 day ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി