Connect with us

News

ഏകദിന ലോകകപ്പിന് കൊച്ചി വേദിയാകില്ല; ഫൈനല്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍

ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് നവംബര്‍ 19ന് അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Published

on

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ഐ.സി.സി ഏകദിന ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും കൊച്ചി വേദിയാവില്ലെന്നുറപ്പായി. മല്‍സരങ്ങളുടെ മുഖ്യ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍കാലികമായി തയ്യാറാക്കിയ വേദികളുടെ പട്ടികയില്‍ കൊച്ചിയില്ല.

ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് നവംബര്‍ 19ന് അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും. അഹമ്മദാബാദിന് പുറമെ ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ധര്‍മശാല, ഗോഹട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, ഇന്‍ഡോര്‍, രാജ്‌ക്കോട്ട്, മുംബൈ എന്നി നഗരങ്ങളിലായിരിക്കും മല്‍സരങ്ങള്‍.

46 ദിവസം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നോക്കൗട്ട് മല്‍സരങ്ങള്‍ ഉള്‍പ്പെടെ 48 മല്‍സരങ്ങളാണുണ്ടാവുക. ചാമ്പ്യന്‍ഷിപ്പിന്റെ പൂര്‍ണ ഫിക്‌സ്ച്ചര്‍ ഉടനുണ്ടാവും. വേദികള്‍ അന്തിമമായി നിശ്ചയിക്കാന്‍ വൈകുന്നത് മണ്‍സുണിനെ ഭയന്നാണ്. സാധാരണ ഗതിയില്‍ ലോകകപ്പ്് വേദികളെ ഒരു വര്‍ഷം മുമ്പ് തന്നെ ഐ.സി.സി പ്രഖ്യാപിക്കാറുണ്ട്. പക്ഷേ ഇത്തവണ വൈകാന്‍ രണ്ട് കാരണങ്ങളുണ്ട്. ചാമ്പ്യന്‍ഷിപ്പിനെ നികുതി മുക്തമാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അതില്‍ തീരുമാനമായിട്ടില്ല. പാക്കിസ്താന്‍ ടീം ലോകകപ്പിന് വരുമ്പോള്‍ അവരുടെ താരങ്ങള്‍ക്ക് വിസ ക്ലിയറന്‍സ് നല്‍കണം. 2013 ന് ശേഷം ഐ.സി.സി മല്‍സരങ്ങള്‍ക്കല്ലാതെ പാക്കിസ്താന്‍ ടീം ഇന്ത്യയില്‍ വന്നിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം; സ്ഥിരീകരിച്ച് ഇസ്രാഈല്‍ പ്രതിരോധസേന

Published

on

ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം നടന്നാതായി റിപ്പോര്‍ട്ട്. പിന്നാലെ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണമുണ്ടായ വിവരം ഇസ്രാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചു.

അതേസമയം മിസൈല്‍ പ്രതിരോധിക്കുന്നതിനായി എയര്‍ ഡിഫന്‍സ് സിസ്റ്റം സജ്ജമാക്കിയതായി പ്രതിരോധസേന വ്യക്തമാക്കി. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി സ്ഥിരീകരണം വന്നിട്ടില്ല.

അടുത്ത ഒരാഴ്ചയോടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നതില്‍ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പത്തുപേര്‍, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

film

ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ്

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

Published

on

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിനിമയില്‍ ജോജുവിന് നല്‍കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്‍വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ജോജു രംഗത്തെത്തിയിരുന്നു. സിനിമയില്‍ താന്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെ ലിജോ ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കുകയായിരുന്നു.

അഞ്ച് ലക്ഷത്തിലേറെ രൂപ ജോജു ജോര്‍ജിന് നല്‍കിയതിന്റെ രേഖകള്‍ ലിജോ പുറത്തുവിട്ടിരുന്നു. സിനിമയിലെ ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും ലിജോ പോസ്റ്റില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ കുറിച്ചിരുന്നു.

അതേസമയം അവസരമുണ്ടായാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ വ്യക്തമാക്കിയിരുന്നു.

സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് ജോജു ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയിലെ അസഭ്യ പരാമര്‍ശങ്ങള്‍ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കിയെന്നും ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞെന്നും ജോജു പറഞ്ഞിരുന്നു.

Continue Reading

india

മിന്നല്‍ പ്രളയം; ഹിമാചല്‍ പ്രദേശില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

എന്‍ ഡി ആര്‍ എഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കുളുവില്‍ നിന്ന് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്‍ ഡി ആര്‍ എഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.

അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് ഗുജറാത്ത്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടമാണഅ ഉണ്ടായത്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

Trending