kerala
മുനവ്വറലി തങ്ങളുടെ ഇടപെടല്‍; ദിവേഷ് ലാലിന് ഇനി നാടണയാം
നിര്‍ധനരായ കുടുംബത്തിന് ഈ തുക സ്വരൂപിക്കുന്നത് ബാലികേറാമലയായിരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടു. ദിവേഷ് ലാലിന് ഇനി നാടണയാം. നിര്‍ത്തിയിട്ട വാഹനം അബദ്ധത്തില്‍ പിറകോട്ട് നീങ്ങി വാഹനം തട്ടി ഈജിപ്ത് സ്വദേശി മരണപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങാടിപ്പുറം വലമ്പൂര്‍, മുള്ള്യാകുര്‍ശ്ശി സ്വദേശി ദിവേഷ് ലാല്‍ ഖത്തറില്‍ ജയിലിലായത്. ജയില്‍ മോചനത്തിന് ബ്ലഡ് മണി അടക്കാനായി വേണ്ടിയിരുന്ന 46 ലക്ഷം രൂപ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ലഭിച്ചു.
നിര്‍ധനരായ കുടുംബത്തിന് ഈ തുക സ്വരൂപിക്കുന്നത് ബാലികേറാമലയായിരുന്നു. കുടുംബം മുനവ്വറലി തങ്ങളെ സന്ദര്‍ശിച്ച് ആവലാതി ബോധിപ്പിച്ചതോടെയാണ് തങ്ങള്‍ അഭ്യര്‍ത്ഥന നടത്തിയത്. സുമനസ്സുകളുടെ സഹായത്തോടെ വളരെ പെട്ടെന്ന് തന്നെ ലക്ഷ്യം നേടാന്‍ സാധിച്ചു. കുവൈത്ത് ജയിലില്‍ വധശിക്ഷ നേരിട്ട തമിഴ് നാട്ടിലെ യുവാവിന്റെ മോചനത്തിന് വേണ്ടിയും നേരത്തെ പാണക്കാട് കുടുംബം ഇടപെടല്‍ നടത്തിയിരുന്നു.
kerala
മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും സർക്കാറിന് ചെയ്യാൻ കഴിയാത്തത് ലീഗ് ചെയ്യുമ്പോഴുള്ള കണ്ണുകടിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.
kerala
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്.

സ്‌കൂൾ സമയമാറ്റ വിഷയത്തിൽ മലക്കംമറിഞ്ഞ് മന്ത്രി. ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആരുമായും ചർച്ച നടത്താമെന്ന നിലപാടുമായാണ് ഇന്ന് രംഗത്ത് വന്നത്. സ്‌കൂൾ സമയമാറ്റത്തിനെതിരെ സമസ്ത ഉൾപ്പെടെ മതസംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്.
kerala
തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീന്തല്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ പഞ്ചായത്ത് കുളത്തില്‍ അനുമതിയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days ago
തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്
-
kerala3 days ago
വയനാട്ടില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
india3 days ago
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു