Connect with us

kerala

ഡെങ്കിപ്പനി; സംസ്ഥാനത്ത് 138 ഹോട്‌സ്‌പോട്ടുകള്‍, കൊല്ലത്തും കോഴിക്കോടും 20 മേഖലകള്‍

സംസ്ഥാനത്ത് 138 ഇടങ്ങളില്‍ ഡെങ്കിപ്പനി ഹോട്‌സ്‌പോടുകള്‍ നിര്‍ണയിച്ച് ആരോഗ്യ വകുപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 138 ഇടങ്ങളില്‍ ഡെങ്കിപ്പനി ഹോട്‌സ്‌പോടുകള്‍ നിര്‍ണയിച്ച് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി രോഗബാധ കൂടുതലുള്ളതും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും കൂടുതലുള്ളതുമായ മേഖലകളാണ് ഡെങ്കിപ്പനി ബാധിത മേഖലകള്‍ അഥവാ ഹോട്‌സ്‌പോടുകളായി നിര്‍ണയിച്ചിട്ടുള്ളത്. കൂടുതല്‍ ഡെങ്കി രോഗ ബാധതരുള്ള കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഹോട്‌സ്‌പോടുകളുള്ളത്. ഇരു ജില്ലകളിലും ഇരുപത് വീതം ഹോട്‌സ്‌പോടുകളാണുള്ളത്.

കോഴിക്കോട് കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര ഉള്‍പ്പെടയുള്ള പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ടകളായി തരം തിരിച്ചിട്ടുള്ളത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര പ്രദേശങ്ങളും ഹോട്‌സ്‌പോടുകളാണ്. ഹോട്‌സ്‌പോടായി നിര്‍ണയിച്ച പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഒമ്പത് ഹോട്‌സ്‌പോടുകളാണുള്ളത്. കൊച്ചി കോര്‍പറേഷന്‍ പ്രദേശം ഹോട്‌സ്‌പോടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം ടൗണും എടവണയും കരുവാരക്കുണ്ടും ഉള്‍പ്പടെ മലപ്പുറത്ത് പത്ത് പ്രദേശങ്ങള്‍ ഡെങ്കിപ്പനി ബാധിത മേഖലകളുണ്ട്.

News

വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി

രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Published

on

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലിയിറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ച് പകുതി ഭക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Continue Reading

kerala

കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.

Published

on

കൈക്കൂലിക്കേസില്‍ കുറ്റാരോപിതനായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് വിജിലന്‍സില്‍ നല്‍കിയ പരാതിയിലാണ് ശേഖര്‍ കുമാറിന് ഒന്നാം പ്രതിയാക്കി കേസെടുത്തത്.

കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. പരാതിക്കാരന്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.

Continue Reading

kerala

കപ്പലപകടം; അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് നീട്ടി

സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി.

Published

on

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന കമ്പനി ആവശ്യം ഹൈക്കോടതി തള്ളി. സമുദ്ര പരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മറുപടി ലഭിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ മെഡിറ്ററേനീയന്‍ ഷിപ്പ് കമ്പനിക്കെതിരെ കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Continue Reading

Trending