Connect with us

More

കോവിഡ്കാല കുഞ്ഞുങ്ങള്‍ക്ക് ആശയവിനിമയക്കുറവ്: പഠനം

പകര്‍ച്ചവ്യാധിയുടെ ആദ്യ മൂന്നു മാസങ്ങളില്‍ അയര്‍ലന്റില്‍ ജനിച്ച കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്

Published

on

ദുബ്ലിന്‍: കോവിഡ് മഹാമാരി കാലത്ത് ജനിച്ച് കുട്ടികള്‍ക്ക് ആശയവിനിമയ ശേഷി കുറവാണെന്ന് പഠന റിപ്പോര്‍ട്ട്. അയര്‍ലാന്റിലെ റോഡയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലാന്റും ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലാന്റും യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്കും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അപൂര്‍വമായ കണ്ടെത്തല്‍.

പകര്‍ച്ചവ്യാധിയുടെ ആദ്യ മൂന്നു മാസങ്ങളില്‍ അയര്‍ലന്റില്‍ ജനിച്ച കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഏകാന്തത, ഒറ്റപ്പെടുത്തല്‍, വെല്ലുവിളി തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോയതാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മാസ്‌ക് ധരിച്ച് സംസാരിക്കുന്നതു മൂലവും കുട്ടികള്‍ക്ക് ആശയവിനിമയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.

Environment

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് നേരെത്തെ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെയും മഞ്ഞ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ചൂട് കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ചൂടിനും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണു താപനിലക്ക് യെല്ലോ അലേര്‍ട്ട് ഉള്ളത്.

Continue Reading

Football

പിഎസ്ജിയില്‍ ഇനി എംബാപ്പെ ഇല്ല; സ്ഥിരീകരിച്ച് താരം

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

Published

on

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തെന്നെയാണ് ഒരു ഒണ്‍ലൈന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കുമെന്നും കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദി പറഞ്ഞു. ‘നിങ്ങള്‍ തന്ന സ്‌നേഹത്തിനോട് നീതിപുലര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല’ എംബാപ്പെ വൈകാരികമായി തന്റെ ആരാധകരോട് നന്ദി പറഞ്ഞത് ഇങ്ങനെയാണ്.

‘ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്, എംബാപ്പെ പറഞ്ഞു.
പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും പക്ഷെ തനിക്ക് ഇത് ആവശ്യമാണെന്നും,ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഫ്രഞ്ച് താരം എംബാപ്പെ വ്യക്തമാക്കി.

 

 

 

Continue Reading

kerala

സമരം തീർന്നിട്ടും സർവീസുകള്‍ വീണ്ടും റദ്ദാക്കി എയർ ഇന്ത്യ; കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒന്നും വിമാനങ്ങള്‍ റദ്ദാക്കി

ദമാം, അബുദാബി സര്‍വീസുകളാണ് സര്‍വീസ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

Published

on

ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള 2 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല. ദമാം, അബുദാബി സര്‍വീസുകളാണ് സര്‍വീസ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കിയതിനെതിരെ കഴിഞ്ഞദിവസം വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം, രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനക്കമ്പനി പറയുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്കു ബുക്കിംഗ് മാറ്റുകയോ ചെയ്യാമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

കരിപ്പൂരില്‍ നിന്ന് രാവിലെ 8.25 നുള്ള കരിപ്പൂര്‍-ദുബൈ സര്‍വീസാണ് റദ്ദാക്കിയത്. 50 സര്‍വീസുകള്‍ വരെ ഇന്ന് മുടങ്ങിയേക്കാമെന്നാണു സൂചന. നാളത്തെ ചില സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ടെന്നു യാത്രക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പറയുന്നു.

വ്യാഴാഴ്ച വൈകിട്ട് ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. മിന്നല്‍ പണിമുടക്കിന്റെ പേരില്‍ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു. സമരം നടന്ന 3 ദിവസത്തില്‍ ഏകദേശം 245 സര്‍വീസുകളാണ് മുടങ്ങിയത്. വിവിധ ആവശ്യങ്ങളുടെ പേരില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ പ്രതിസന്ധി ഉടലെടുത്തത്.

Continue Reading

Trending