Connect with us

News

പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ അത്ഭുതമില്ല, പുടിൻ അറിയാതെ ഒന്നും നടക്കില്ലെന്ന് ജോ ബൈഡൻ

അതേസമയം വ്ലാഡിമിർ പുട്ടിനോ റഷ്യൻ അധികൃതരോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.

Published

on

വാഗ്‌നർ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിൽ അത്ഭുതമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. പ്രസിഡന്റ് വ്ലാദിമ‌‌ർ പുടിൻ അറിയാതെ റഷ്യയിൽ ഒന്നും നടക്കില്ലെന്നും ബൈഡൻ പറഞ്ഞു.മോസ്കോയിൽ നിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ ഇന്നലെ രാത്രിയാണ് 10 പേരുമായി പോയ വിമാനം അപകടത്തിൽപെട്ടത്. വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ ആരോപിച്ചു.അതേസമയം വ്ലാഡിമിർ പുട്ടിനോ റഷ്യൻ അധികൃതരോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.

 

 

 

 

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

kerala

പ്രതിഷേധം അവസാനിപ്പിച്ചു; ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ എത്തിപ്പെടാന്‍ അമൃതയ്ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല

Published

on

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഉറ്റവരെ അവസാനമായി ഒരുനോക്കുകാണാനാവാത ഒമാനില്‍ മരിച്ച കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ ഒരു നോക്ക് കാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ എത്തിപ്പെടാന്‍ അമൃതയ്ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

മസ്‌ക്കത്തില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്.

തന്റെ ദയനീയാവസ്ഥ അമൃത, അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 9-ാം തീയതി ഒമാനിലേക്ക് പോകുന്ന ഫ്ളൈറ്റിന് ടിക്കറ്റ് തരാമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍ സര്‍വീസുകള്‍ മുടങ്ങിയതോടെ അന്നും യാത്ര തിരിക്കാനായില്ല. തുടര്‍ന്ന് ഇവര്‍ യാത്ര മാറ്റിവച്ചു. ഇതിനുപിന്നാലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നമ്പി രാജേഷ് മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ നിയമനടപടിക്കുള്ള തയാറെടുപ്പിലാണ് കുടുബം.

മൃതദേഹവുമായി ബന്ധുക്കള്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യയുടെ ഓഫീസിനു മുന്നില്‍ രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. സംസ്‌കാരത്തിനുശേഷം ചര്‍ച്ച നടത്താമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

Continue Reading

kerala

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ അന്വേഷണം വിദേശത്തേക്കും

രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്

Published

on

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിനായുളള അന്വേഷണം വിദേശത്തേക്കും നീങ്ങുന്നു. രാഹുല്‍ നിലവില്‍ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം ഇയാളെ കണ്ടെത്താനായി കേരളം പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.

കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേത്യത്വത്തിലുളള അന്വേഷണ സംഘമാണ് നടപ്പടികളിലേക്ക് കടന്നത്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്. രാഹുല്‍ രാജ്യംവിട്ട സാഹചര്യത്തില്‍ കുടുതല്‍ നടപടി വേണമെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

പൊലീസിന്റെ വീഴ്ചയാണ് രാഹുല്‍ സിംഗപ്പൂരിലേക്ക് രക്ഷപെടാന്‍ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഡ് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending