kerala
വയനാട് ജീപ്പ് അപകടം; തീരാ നോവായി ഒമ്പത് പേര്‍, പോസ്റ്റുമോര്‍ട്ടം ഇന്ന്, 12 മണിക്ക് പൊതുദര്‍ശനം
12 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികള്‍ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
അതേസമയം കഴിഞ്ഞ ദിവസമാണ് തലപ്പുഴക്ക് സമീപം തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചത്. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണോത്ത് മലക്ക് സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വളവ് തിരിയുന്ന തിനിടെ നിയന്ത്രണം വിട്ട ജീപ്പ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നവരെല്ലാം.
വാളാട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തേയില നുള്ളാന്‍ പോയ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി യാണ് അപകടം. കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), പരേതനായ കാപ്പില്‍ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ ശാന്ത (45), വേലായുധന്റെ (മണി) ഭാര്യ കാര്‍ത്യായനി (62), പ്രമോദി(ബാബു)ന്റെ ഭാര്യ ഷാജ (42), കാര്‍ത്തികിന്റെ ഭാര്യ ചിത്ര (28), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57) എന്നിവരാണ് മരിച്ചത്. ജീപ്പ് ്രൈഡവര്‍ മണികണ്ഠന്‍ (44), ജയന്തി പുഷ്പരാജ് (45), ലത ബാലസുബ്രഹ്മണ്യന്‍ (44), മോഹന സുന്ദരി (42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ ലത ബാലസുബ്രഹ്മണ്യനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് വീണത് അപകടം ഗുരുതരമാക്കി. ദീപു ട്രേഡിങ് കമ്പനിയുടെ കെ.എല്‍ 11 ഡി 5655 നമ്പര്‍ ജിപ്പാണ് അപകടത്തില്‍പെട്ടത്. വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടം. 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പാറക്കെട്ടുകളിലേക്ക് വീണ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വടംകെട്ടി താഴെയി റങ്ങിയാണ് നാട്ടുകാര്‍ പരി ക്കേറ്റവരെ പുറത്തെത്തി ച്ചത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വയനാട് മെഡിക്കല്‍ കോളജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
kerala
‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.
‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.
kerala
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും താന്‍ മരിക്കില്ലെന്ന് മകള്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നുവെന്നും അതുല്യയുടെ മാതാവ് തുളസിഭായ്. സ്വയം മരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ മരിച്ചുവെന്ന് കേട്ടാല്‍ അത് അയാള്‍ എന്തെങ്കിലും ചെയ്തതാകുമെന്ന് കരുതിക്കൊള്ളണമെന്നും മകള്‍ ഈയടുത്ത് തന്നോട് പറഞ്ഞതായി മാതാവ് പറഞ്ഞു. സതീഷ് ഉപദ്രവിക്കുന്നുവെന്ന് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. സതീഷ് തലയ്ക്കും നാഭിയ്ക്കുമാണ് മര്‍ദിക്കാറുള്ളതെന്നും അങ്ങനെ മകളെ കൊലപ്പെടുത്തിയതാകുമെന്ന് കരുതുന്നുവെന്നും തുളസി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെ ഓര്‍ത്താണ് എല്ലാം സഹിക്കുന്നതെന്ന് അതുല്യ തന്നോട് പറഞ്ഞതായി മാതാവ് പറയുന്നു. എന്നാല്‍ എന്തിനിനിയും സഹിക്കണമെന്ന് താന്‍ മകളോട് ചോദിച്ചിരുന്നുവെന്നും ഇങ്ങ് പോരാന്‍ മകള്‍ക്ക് ധൈര്യം കൊടുത്തിരുന്നുവെന്നും മാതാവ് പറഞ്ഞു. അതുല്യയുടെ മരണത്തിന് തൊട്ടുമുന്‍പും മകളോട് സംസാരിച്ചിരുന്നു. ഷാര്‍ജയില്‍ തന്നെയുള്ള സഹോദരിയുടെ വീട്ടില്‍പ്പോയ വിശേഷങ്ങള്‍ പറഞ്ഞ് ചിരിച്ചുവെന്നും അന്ന് മകള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. നാളെ മുതല്‍ താന്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് മകള്‍ സന്തോഷത്തോടെ അറിയിച്ചതായും അമ്മ കൂട്ടിച്ചേര്‍ത്തു.
ദുബായിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബായിലായിരുന്നു താമസിച്ചത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര്‍ മരിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ