kerala

ഇന്നൊരല്‍പ്പം ക്ഷീണിതന്‍; വി.എസിന്റെ ചിത്രം പങ്കുവെച്ച് മകന്‍

By webdesk13

August 30, 2023

പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പുതിയ ചിത്രം പങ്കുവെച്ച് മകന്‍ വി.എ.അരുണ്‍ കുമാര്‍.

‘അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരം തന്നെ. ഇന്നൊരല്‍പ്പം ക്ഷീണിതനെങ്കിലും ഞങ്ങള്‍ക്ക് ഈ സാന്നിദ്ധ്യം ഊര്‍ജദായകം’ അരുണ്‍കുമാര്‍ ഫോട്ടോയ്‌ക്കൊപ്പം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദീര്‍ഘനാളായി അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. വരുന്ന ഒക്ടോബർ 20 ന് വി.എസിന് 100 വയസ്സ് തികയുകയാണ്.