Connect with us

News

‘ഇസ്രാഈൽ നടപടി വലിയ വിപത്തിന് കാരണമാകും’ ​ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു

ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി.

Published

on

24 മണിക്കൂറിനുള്ളിൽ തെക്ക് ഭാ​ഗത്തേക്ക് മാറാൻ ​ഗാസയിലെ ജനങ്ങളോട് ഇസ്രാഈൽ ആവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ​ഗാസയുടെ വടക്കൻ ഭാ​ഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 10 ലക്ഷത്തിലധികം ആളുകളാണ് ​ഗാസയിൽ ജീവിക്കുന്നത്. ഇസ്രാഈൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ​ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതി അപകടം: ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മരിച്ചത് 241 പേര്‍

ജോലിക്കിടെ കഴിഞ്ഞ വർഷം 9 കെ.എസ്.ഇ.ബി ജീവനക്കാർ മരിച്ചു

Published

on

ഒരു വർഷത്തിനിടെ മാത്രം കേരളത്തിൽ വൈദ്യുതി അപകടങ്ങളിൽ മരിച്ചത് 241 പേർ. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റേതാണ് ഈ ഞെട്ടിക്കുന്ന കണക്ക്. ഓരോ വർഷവും 200ലേറെ പേർ വൈദ്യുതി അപകടങ്ങളിൽ മരിക്കുന്നു. മരിച്ചവരിൽ ഇലക്ട്രിസ്റ്റി വകുപ്പ് ജീവനക്കാരുമുണ്ട്. അനധികൃത വൈദ്യുതി വേലികൾ, ഗാർഹിക ഉപകരണങ്ങൾ, ലൈനിന് സമീപം ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. ജോലിക്കിടെ കഴിഞ്ഞ വർഷം 9 കെ.എസ്.ഇ.ബി ജീവനക്കാർ മരിച്ചു.

Continue Reading

kerala

റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്

മരം ഒടിഞ്ഞ് പോസ്റ്റിന് മുകളില്‍ വീണപ്പോള്‍ പോസ്റ്റില്‍ നിന്നുള്ള ലൈനുകള്‍ നേരിട്ട് അക്ഷയ്‌യുടെ ദേഹത്ത് തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്തൊന്‍പത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീണിരുന്നു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അക്ഷയ്ക്ക് ഇതില്‍ മുട്ടിയാണ് ഷോക്കേറ്റത്. രാത്രി രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ കാര്യമായ പരുക്കുകളില്ല. മൂവരും കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിന് മുകളില്‍ വീണപ്പോള്‍ പോസ്റ്റില്‍ നിന്നുള്ള ലൈനുകള്‍ നേരിട്ട് അക്ഷയ്‌യുടെ ദേഹത്ത് തട്ടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂവരും നിലത്തേക്ക് വീഴുകയും ചെയ്തു. അക്ഷയ് ഷോക്കേറ്റ് ഉടന്‍ തന്നെ മരിച്ചു. മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്കാണ് വീണത്.

അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലൈനിലെ വൈദ്യുതി ഇപ്പോള്‍ പൂര്‍ണമായി വിച്ഛേദിച്ചിട്ടുണ്ട്.

Continue Reading

india

‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.

Continue Reading

Trending