Connect with us

More

ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവിയായിചുമതലയേറ്റു

Published

on

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞശേഷമാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്നാഥ് ബഹ്റയില്‍ നിന്നും ചുമതല ഏറ്റെടുത്തത്. ഉച്ചയോടെയാണ് അദ്ദേഹത്തെ പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. തുടര്‍ന്ന് വൈകി അഞ്ച് മണിയോടെ അദ്ദേഹം ചുമതല ഏറ്റെടുക്കുകയായിരുന്നു.

പോലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ഡിജിപിയുടെ ബാറ്റണ്‍ ലോക്നാഥ് ബഹ്റയില്‍ നിന്ന് സ്വീകരിച്ചത്.

നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്നും റൈഞ്ച് യോഗങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് ഒപ്പുവെച്ചത്.

സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും കോടതിച്ചിലവായ 25,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആ ഹര്‍ജി പരിഗണനക്കെടുക്കുന്നതിന് മുമ്പ് നിയമനം നടത്തിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭീതിയാണ് ഉത്തരവില്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ അടിയന്തിര നിയമനം നല്‍കാനുള്ള നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടിമിന്നലിൽ കേടായ ക്യാമറകൾ എല്ലാം പ്രവർത്തനക്ഷമമായി

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്

Published

on

ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ്കോളജിൽ വോട്ടിംഗ്‌ യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌റൂമിലെ സി.സി.റ്റി.വി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്.

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.. ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

Trending