Connect with us

kerala

തോട്ടിലെ ഒഴുക്കിൽപ്പെട്ട എട്ടാംക്ലാസുകാരിയുടെ മൃതദേഹം മീനച്ചിലാറിൽനിന്ന് കണ്ടെത്തി

പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

കോട്ടയം ഭരണങ്ങാനത്ത് കൈത്തോട്ടിലേക്ക് വീണ് ഒഴുക്കിൽപെട്ട സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഏറ്റുമാനൂരിന് സമീപം മീനച്ചിലാർ വേണാട്ടുമാലി കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചോടെ ചിറ്റാനപ്പാറയ്ക്ക് സമീപമാണ് സംഭവം. ചിറ്റാനപ്പാറ-അയ്യമ്പാറ റോഡിൽ മഴവെള്ളപ്പാച്ചിലിൽ കാൽവഴുതിയ വിദ്യാർത്ഥിനി കുന്നനാകുഴി കൈത്തോട്ടിലേക്ക് വീഴുകയായിരുന്നു. പ്രദേശത്ത് കനത്തമഴയായതിനാൽ പാലാ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു.

ഹെലൻ ഉൾപ്പെടെ രണ്ട് കുട്ടികൾ ഓട്ടോറിക്ഷയിലാണ് സംഭവസ്ഥലത്ത് വന്നിറങ്ങിയത്. തോട്ടിലെ വെള്ളം റോഡിൽക്കയറി ഒഴുകുകയായിരുന്നു. ഇരുവരും ശക്തമായ ഒഴുക്കിൽപെട്ട് റോഡിൽതന്നെ വീണു. ഈ സമയം ഇതുവഴി കടന്നുപോയ സ്‌കൂൾബസിലെ ഡ്രൈവർ അപകടംകണ്ട് കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും പിടിവിട്ട് ഒഴുക്കിൽപെടുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പന്തലിക്കുന്നു; അഞ്ച് മാസത്തിനിടെ എട്ടുമരണം; 3000ലധികം കേസുകൾ

Published

on

മലപ്പുറം ജില്ലയില്‍ അഞ്ച് മാസത്തിനിടെ എട്ടുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചത്. 3000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നി പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.

എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്:

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ കരളിൻറെ പ്രവർത്തനത്തിനെ ബാധിച്ച്‌ മരണം വരെ സംഭവിക്കാം. അതിനാല്‍ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ തേടണം.

പ്രതിരോധ മാർഗങ്ങള്‍:

തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസർജനം നടത്താതിരിക്കുക.

കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച്‌ കഴുകുക.

കുടിവെള്ള സ്രോതസുകള്‍, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച്‌ ക്ലോറിനേറ്റ് ചെയ്യുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

ആലപ്പുഴയില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം

ബന്ധുക്കളുമായി അകൽച്ചയിലായിരുന്ന ചന്ദ്രകുമാർ രണ്ട് വർഷമായി വാടക വീട്ടിൽ തനിച്ചായിരുന്നു താമസം

Published

on

ആലപ്പുഴ: വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുക്കളുമായി അകൽച്ചയിലായിരുന്ന ചന്ദ്രകുമാർ രണ്ട് വർഷമായി വാടക വീട്ടിൽ തനിച്ചായിരുന്നു താമസം. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Continue Reading

Trending