kerala

നവകേരള സദസ്: ബസിന് പോകാന്‍ സ്‌കൂള്‍ മതില്‍ പൊളിച്ച് സംഘാടകര്‍

By webdesk13

December 12, 2023

നവകേരള സദസ്സിന് വേദിയാകുന്ന മാവേലിക്കര ഹൈസ്‌കൂളിന്റെ മതില്‍ പൂര്‍ണമായും തകര്‍ത്തു. മതില്‍ പൊളിക്കണമെന്ന ആവശ്യം നഗരസഭ തള്ളിയതോടെയാണ് കെട്ടിടം പുലര്‍ച്ചെ പൊളിച്ചത്. നവകേരള സദസിനായി കുട്ടനാട്ടിലെ കുടുംബശ്രീയില്‍ നിര്‍ബന്ധിത പിരിവ് നടത്തുന്നതായി ആരോപണമുയര്‍ന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന ബസിന് കയറാന്‍ സ്‌കൂള്‍ മതില്‍ പൊളിക്കണമെന്ന് മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുനര്‍ നിര്‍മ്മിക്കാന്‍ ഫണ്ടില്ലെന്ന് പറഞ്ഞ് നഗരസഭ ഈ ആവശ്യം തള്ളിയിരുന്നു.

മതില്‍ അടിയന്തിരായി പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവിലും നഗരസഭ നടപടി എടുത്തിരുന്നില്ല.നഗരസഭക്ക് കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് മതിലിന്റ ഒരു ഭാഗം ഇടിച്ചിട്ടപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അത് പുനര്‍നിര്‍മിച്ചിരുന്നു. വിവാദങ്ങള്‍ നിലനില്‍ക്കേയാണ് രാവിലെ മതില്‍ പൊളിച്ച നിലയില്‍ കാണുന്നത്. ഇതോടെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നു.