kerala
കരാറെടുക്കാന്‍ ആളില്ല; കാസര്‍കോട് കെഎസ്ആര്‍ടിസിയുടെ മില്‍മാ ബൂത്ത് നാശത്തിന്റെ വക്കില്‍
2022 ഒക്ടോബര്‍ 17 നാണ് കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം മില്‍മയുടെ ഫുഡ് ട്രക്ക് ആരംഭിച്ചത്.

കാസര്‍കോട് ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ മില്‍മാ ബൂത്ത് നാശത്തിന്റെ വക്കില്‍. ജില്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് ആരംഭിച്ച മില്‍മയുടെ ഫുഡ് ഓണ്‍ വീല്‍ സ്റ്റാളാണ് കാടുകയറി നശിച്ചിരിക്കുന്നത്. കരാറെടുക്കാന്‍ ആളില്ലാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
സര്‍വ്വീസ് നടത്താത്ത കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബസുകള്‍ വിവിധ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും വാടകയ്ക്ക് നല്‍കിയത്. ഇതില്‍ ഏറിയ പങ്കും സ്വന്തമാക്കിയത് മില്‍മയായിരുന്നു. 2022 ഒക്ടോബര്‍ 17 നാണ് കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം മില്‍മയുടെ ഫുഡ് ട്രക്ക് ആരംഭിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം മാത്രമാണ് സര്‍വ്വീസ് നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി അടച്ചിട്ടതോടെ ട്രക്ക് കാടുകയറിത്തുടങ്ങി.
പുതിയ കരാറുകാരനെ ലഭിക്കാത്തതാണ് പ്രതിസന്ധിയെന്നാണ് മില്‍മയുടെ വിശദീകരണം. എന്നാല്‍ ഇതേ ട്രക്കിന് മുന്‍പിലായി അനധികൃതമായി കച്ചവടം ചെയ്തിട്ടും കെഎസ്ആര്‍ടിസി ഇവരെ ഒഴിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിമര്‍ശനം. കെഎസ്ആര്‍ടിസിയില്‍ എന്ത് ആരംഭിച്ചാലും ഇതാകും അവസ്ഥ എന്ന പരിഹാസവും ഉയരുന്നുണ്ട്.
kerala
നവീൻ ബാബുവിന്റെ മരണം: അഡീഷനൽ കുറ്റപത്രം സമർപ്പിച്ചു; കേസ് 23ന് വീണ്ടും പരിഗണിക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയതാണിത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (1) കോടതി കേസ് 23ന് വീണ്ടും പരിഗണിക്കും. അഡീഷനൽ കുറ്റപത്രം കോടതി അന്ന് പരിശോധനയ്ക്കെടുക്കും.
2024 ഒക്ടോബർ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എഡിഎം നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയാണ് കേസിലെ ഏക പ്രതി. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തി ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗമാണ് നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു കേസ്. കേസിൽ അറസ്റ്റിലായ ദിവ്യയ്ക്കു പിന്നീടു ജാമ്യം ലഭിച്ചു. അതേസമയം, ദിവ്യയ്ക്ക് എതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷകൻ കെ.വിശ്വൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
kerala
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത
ഈ മാസം 21 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 21 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്,
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
വടക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ജൂലൈ 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാനും, കേരളത്തിൽ ഇന്ന് 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നത്തെ അലർട്ടുകൾ മാറ്റമില്ലാതെ തുടരുകയാണ്.
kerala
സിപിഐ ഇടുക്കി ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ സിപിഎമ്മിന് രൂക്ഷ വിമർശനം
പിണറായിസം നടപ്പാക്കുവാൻ ശ്രമിക്കുന്നതായി രൂക്ഷമായി റിപ്പോർട്ടില്‍ വിമർശിക്കുന്നു

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സമ്മേളന റിപ്പോർട്ടിൽ സിപിഐഎമ്മിന് വിമർശനം. പിണറായിസം നടപ്പാക്കുവാൻ ശ്രമിക്കുന്നതായി രൂക്ഷമായി റിപ്പോർട്ടില്‍ വിമർശിക്കുന്നു. സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഒരു വ്യക്തിയുടെ കഴിവാണെന്ന് വരുത്തി തീർക്കുവാൻ സംഘടിത ശ്രമം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മുന്നണിയിൽ കേരള കോൺഗ്രസിന് നൽകുന്ന പ്രധാന്യം തിരുത്തേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2016ൽ അധികാരത്തിൽ വന്ന ഒന്നാം എൽഡിഎഫ് സർക്കാരിനെ അപേക്ഷിച്ച് 2021ൽ അധികാരത്തിൽ വന്ന രണ്ടാം സർക്കാരിൻ്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന അഭിപ്രായവും റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്. വനംവകുപ്പിനെതിരെയും റിപ്പോർട്ടിൽ രൂക്ഷവിമർശനമുണ്ട്. വനം വന്യജീവി സംഘർഷം ഒഴിവാക്കാൻ വനംവകുപ്പിന് കഴിയുന്നില്ലെന്നും വനം വകുപ്പ് തമ്പുരാക്കന്മാർക്ക് പാവപ്പെട്ട മനുഷ്യ ജീവൻറെ വില അറിയില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ടില്ലെന്നും സിപിഐഎം ഭരിക്കുന്ന വകുപ്പുകൾക്ക് ധനമന്ത്രി വാരിക്കോരി കൊടുക്കുന്നുവെന്നും റിപ്പോർട്ടിൽ വിമർശനം. സിവിൽ സപ്ലൈസ്, കൃഷി- മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്ക് ഫണ്ട് നൽകുന്നതിൽ ധമന്ത്രി പിശുക്ക് കാണിക്കുന്നു. സിപിഐഎം നേതാക്കളുടെ അനവസരത്തിലുള്ള ചില പ്രസ്താവനകളും ബ്രൂവറി പോലെയുള്ള മദ്യ ഉൽപ്പന്നം ഉണ്ടാക്കാനുള്ള തീരുമാനങ്ങളും തങ്ങൾക്ക് ഇഷ്ടമില്ലാത്തവർ നടത്തുന്ന സമരങ്ങളോടുള്ള നിഷേധാത്മക സമീപനങ്ങളും തിരുത്തി കൂടുതൽ ജനപക്ഷ നിലപാടുകൾ എടുക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജില്ലയിലെ സിപിഐ-സിപിഐഎം ബന്ധം താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നും പുറമെ സൗഹൃദം നിലനിർത്തുമ്പോഴും ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സിപിഐയെ പ്രതിസ്ഥാനത്ത് നിർത്തുന്ന കാമ്പയിനുകൾ സിപിഐഎം സംഘടിപ്പിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. എം എം മണി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി കെ കെ ജയചന്ദ്രൻ വന്നപ്പോൾ ജില്ലയിലെ വിവിധ വിഷയങ്ങളിൽ യോജിച്ച നിലപാട് സ്വീകരിച്ചിരുന്നുവെന്ന കാര്യവും റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നുണ്ട്. എന്നാൽ അപ്പോഴും മന്ത്രി ആയിരുന്ന മണി സിപിഐക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film2 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala2 days ago
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്
-
kerala2 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി