Connect with us

kerala

പിണറായിയുടെ പഞ്ച്‌ ഡയലോഗ് കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം കുറഞ്ഞു; സി.പി.എം ബി.ജെ.പിയുടെ സഖ്യകക്ഷി: വി.ടി ബൽറാം

സി.പി.എമ്മുമായി ബി.ജെ.പി നേതാക്കൾ ഒരുപാട് ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

Published

on

പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നും കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാൽ അവർക്ക്‌ നല്ലതാണെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.

സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നത്‌. ‘മതേതരത്വം സംരക്ഷിക്കാൻ’ സി.പി.എം ഒരു കാലത്തും കോൺഗ്രസിന്‌ വോട്ട്‌ മറിച്ചു നൽകില്ല. സി.പി.എമ്മുമായി ബി.ജെ.പി നേതാക്കൾ ഒരുപാട് ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

പാലക്കാട് തെരഞ്ഞെടുപ്പ് റിസൾട്ടുമായി ബന്ധപ്പെട്ട് ചില പ്രാഥമിക നിരീക്ഷണങ്ങൾ:

1) ബി.ജെ.പിയെ നേർക്കുനേരെയുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്താൻ സാധിക്കുന്നത് കോൺഗസിനും യു.ഡി.എഫിനുമാണ് എന്ന് കേരളം വീണ്ടും വിധിയെഴുതിയിരിക്കുന്നു. സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നത്‌.

2) ‘മതേതരത്വം സംരക്ഷിക്കാൻ’ സി.പി.എം ഒരു കാലത്തും കോൺഗ്രസിന്‌ വോട്ട്‌ മറിച്ചു നൽകില്ല. പാലക്കാട്ടെ മുൻ ഇലക്ഷനുകളിലൊന്നും അങ്ങനെ നൽകിയിട്ടുമില്ല. ഷാഫിയും ഇ. ശ്രീധരനും ഏറ്റുമുട്ടുമ്പോഴും ശ്രീകണ്ഠനെതിരെ പൊളിറ്റ്‌ ബ്യൂറോ അംഗം വിജയരാഘവൻ ജയിക്കാനായി മത്സരിക്കുമ്പോഴും ഇപ്പോൾ ഭരണത്തിന്റെ മുഴുവൻ സന്നാഹങ്ങളുമുപയോഗിച്ച് രണ്ടാം സ്ഥാനമെങ്കിലും നേടാൻ ഡസ്പറേറ്റായി നോക്കിയപ്പോഴും എല്ലാം സി.പി.എം സ്ഥിരമായി മൂന്നാം സ്ഥാനത്ത്‌ തന്നെയാണ്‌. അവരുടെ വോട്ടിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. അവർക്ക്‌ അവിടെ അത്രയേ വോട്ടുള്ളൂ, 35000നും 38000നുമിടക്ക്.

3) ബി.ജെ.പിയുടെ പാലക്കാട്ടെ തകർച്ച തുടങ്ങിക്കഴിഞ്ഞു. അവരെ സംബന്ധിച്ച്‌ പാലക്കാട്‌ ഇനിയൊരു ‘എ’ ക്ലാസ്‌ സീറ്റല്ല. അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ അവിടെ ഭരണമാറ്റത്തിന്‌ സാധ്യത വർധിച്ചിരിക്കുന്നു.

4) കാമ്പുള്ള രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാതെ കോൺഗ്രസ്‌ സ്ഥാനാർഥിയെക്കുറിച്ച്‌ നിലവാരമില്ലാത്തതും ബാലിശവുമായ വ്യക്തിപര ആരോപണങ്ങളുന്നയിച്ച്‌ പ്രചരണങ്ങളെ ഡീറെയിൽ ചെയ്യിക്കാനുള്ള സി.പി.എം ശ്രമങ്ങൾ പതിവായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഇപ്പോൾ പാളുകയാണ്‌. തലക്കകത്തും പുറത്തും ഒന്നുമില്ലാത്ത ചില മാധ്യമ പുംഗവന്മാരുടെ അതിവൈകാരിക പ്രകടനങ്ങൾ കൊണ്ട്‌ അവരുടെ ചാനലിന്റെ റേറ്റിംഗ്‌ മാത്രമേ കൂടുകയുള്ളൂ, സി.പി.എമ്മിന്റെ വോട്ട്‌ കൂടില്ല.

5) ഇനിയെങ്കിലും ഹീനമായ വർഗീയ പ്രചരണങ്ങൾ സി.പി.എം നിർത്തണമെന്ന് ജനങ്ങൾ ആവർത്തിച്ച്‌ ആവശ്യപ്പെടുന്നു. അങ്ങനെ ഏതെങ്കിലും ഒരു സിംഗ്ൾ വിഷയത്തിന്മേൽ വൈകാരികമായി പ്രതികരിക്കുന്നവരല്ല കേരളത്തിലെ ന്യൂനപക്ഷങ്ങൾ ഇപ്പോൾ. സമകാലിക ഇന്ത്യൻ അവസ്ഥയെ സമഗ്രമായി വിലയിരുത്തിയാണ്‌ അവർ ഈയടുത്തകാലത്തായി കോൺഗ്രസിനും യു.ഡി.എഫിനുമൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്‌. പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ ഓവറായ കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാൽ അവർക്ക്‌ നന്ന്.

6) ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരായ കലാപങ്ങൾ ആ പാർട്ടിക്കകത്ത്‌ തുടങ്ങിയിരിക്കുന്നു. പണത്തോട്‌ ആർത്തിയുള്ള സുരേന്ദ്രനെപ്പോലുള്ള നേതാക്കൾ സി.പി.എമ്മുമായി ഒരുപാട്‌ ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പിക്കാർക്ക് പോലും മനസ്സിലാവുന്നുണ്ട്.

7) ക്രെഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സി.പി.എമ്മിലില്ല. “അപ്പ കണ്ടവനെ അപ്പാ” എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കിൽ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയർ വ്യത്യാസമില്ലാതെ സി.പി.എമ്മിന്റെ നേതാക്കൾ. പുതിയ തലമുറ വോട്ടർമാർക്ക് മുന്നിൽ അവർ മിക്കവരും പരിഹാസ്യ കഥാപാത്രങ്ങളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

Published

on

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.

Continue Reading

kerala

ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

Published

on

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

നൂറനാട്ടെ കുടിയൊഴിപ്പിക്കൽ ഭീഷണി: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്

ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്

Published

on

ആലപ്പുഴ നൂറനാട്ടെ സിപിഎം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്. സിപിഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിന് എതിരെയാണ് കേസെടുത്തത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടവർ നൽകിയ പരാതിയിൽ ആണ് കേസ്.

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട പുതിയ താമസക്കാരായ റജബ് നൽകിയ പരാതിയിൽ ആണ് കേസെടുത്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്. അതേസമയം, എൽസി സെക്രട്ടറിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ സിപിഎം ജില്ലാ നേതൃത്വവും ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അർഷാദിനെയും കുടുംബത്തെയും സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്. പിന്നാലെ എൽസി സെക്രട്ടറിക്കെതിരെ സ്ഥലം ഉടമ രംഗത്തെത്തിയിരുന്നു. സിപിഎം നേതാവിൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി മുൻപും സ്ഥലം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സ്ഥലം ഉടമ ജമാൽ പറഞ്ഞത്.

സ്ഥലം നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ജമാല്‍ പറഞ്ഞിരുന്നു. ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചുവെന്നത് വ്യാജപ്രചാരണം ആണ്. വീട് നിലനിൽക്കുന്ന സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുൻപ് പലതവണ പാലമേൽ എൽസി സെക്രട്ടറിയായ നൗഷാദ് ഭീഷണിപ്പെടുത്തിയിരുന്നതായും ജമാൽ വ്യക്തമാക്കിയിരുന്നു.

30 വർഷത്തിലധികമായി തന്റെ പിതാവിന് ഒപ്പം താമസിച്ചിരുന്ന കനാൽ പുറമ്പോക്ക് ഭൂമിക്ക് 2007ൽ വിഎസ് സർക്കാറിന്റെ കാലത്താണ് കൈവശാവകാശം ലഭിക്കുന്നത്. എന്നാൽ സിപിഎം നേതാക്കൾ ആരോപിക്കുന്ന പോലെ ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചിട്ടില്ലായെന്നും ജമാൽ പറയുന്നു. ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടല്ല താൻ നാടുവിട്ടതെന്നും ജോലി സംബന്ധമായി വിദേശത്തേക്ക് മടങ്ങിയപ്പോൾ മാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ജമാൽ വിശദീകരിച്ചു. ഇതിനെ തുടർന്നാണ് സുഹൃത്തു കൂടിയായ അർഷാദിനും കുടുംബത്തിനും തന്റെ വീട് താല്‍ക്കാലികമായി താമസിക്കാൻ വിട്ടു നൽകിയതെന്നും ജമാൽ പറയുന്നു.

Continue Reading

Trending