kerala
ഗാന്ധിജി തിരിച്ചടിക്കാത്തതിനാലാണ് വര്‍ഗീയ ശക്തികള്‍ വെടിവെച്ചു അദ്ദേഹത്തെ കൊന്നതെന്ന് എം.എം മണി
സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ ഗാന്ധിജിക്കെതിരെയുള്ള പരാമര്‍ശം.

അടിച്ചാല്‍ തിരിച്ചടിക്കണം എന്ന പരാമര്‍ശത്തിന് പിന്നാലെ വീണ്ടും ന്യായീകരണ പ്രസംഗവുമായി സി.പി.എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം.എം മണി. ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് അദ്ദേഹത്തെ വര്‍ഗീയ ശക്തികള്‍ വെടിവെച്ചു കൊന്നതെന്നാണ് എം.എം. മണി പറഞ്ഞത്. സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ ഗാന്ധിജിക്കെതിരെയുള്ള പരാമര്‍ശം.
തല്ലുകൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല അടിച്ചാല്‍ തിരിച്ചടിക്കണമെന്നതാണ് സിപിഎം നിലപാട്. അടിച്ചാല്‍ കേസൊക്കെ വരും അതിന് നല്ല വക്കീലിനെവച്ച് വാദിച്ച് കോടതിയെ സമീപിക്കണം. ഇതൊക്കെ ചെയ്തതാണ് താനിവിടെവരെ എത്തിയതും പാര്‍ട്ടി വളര്‍ന്നതും. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതൊക്കെ കൊടുത്ത് ഇനി എന്നെ കുഴപ്പത്തിലാക്കരുതെന്നും എം.എം. മണി പ്രസംഗത്തില്‍ വ്യക്തമാക്കി.
ഡിസംബര്‍ ഏഴിന് ഇടുക്കി ശാന്തന്‍പാറ ഏരിയ സമ്മേളനത്തില്‍ എം.എം മണി നടത്തിയ ‘അടിച്ചാല്‍ തിരിച്ചടിക്കണം’ എന്ന പരാമര്‍ശം വിവാദത്തിന് വഴിവെച്ചിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കണമെന്നും താനടക്കമുള്ള നേതാക്കള്‍ അടിച്ചിട്ടുണ്ടെന്നും അന്ന് പ്രസംഗിച്ച് നടന്നിരുന്നെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നുമാണ് എം.എം മണി പറഞ്ഞത്.
‘അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. നമ്മളെ അടിച്ചാല്‍ പ്രതിഷേധിക്കുക, തിരിച്ചടിക്കുക. എന്തിനാണ് പ്രതിഷേധിക്കുന്നത്? ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പിന്നെ തല്ലുകൊള്ളാനേ നേരം കാണൂ. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ വേണം. ഞാനൊക്കെ പല നേതാക്കന്മാരെയും നേരിട്ട് അടിച്ചിട്ടുണ്ട്. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം.
പ്രസംഗിച്ച് മാത്രം നടന്നാല്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. കമ്യൂണിസ്റ്റുകാര്‍ ബലപ്രയോഗം സ്വീകരിക്കുന്നത് ജനങ്ങള്‍ക്കത് ശരിയാണെന്ന് തോന്നുമ്പോഴാണ്’ -എം.എം മണി ചൂണ്ടിക്കാട്ടി.
kerala
വെള്ളാപ്പള്ളിക്കെതിരെ മിണ്ടാട്ടമില്ലാതെ സിപിഎം; മന്ത്രിസഭ അണിനിരന്ന് അടുത്ത സ്വീകരണം എന്നാണെന്ന് സോഷ്യല്‍ മീഡിയ

മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വെള്ളാപ്പള്ളി വീണ്ടും വിഷംചീറ്റിയിട്ടും മിണ്ടാട്ടമില്ലാതെ സി.പി.എം. കോട്ടയം ഒരു സമുദായത്തിന്റെ കുത്തകയാണെന്നും കോട്ടയത്തിന്റെ ആധിപത്യം ഈ സമുദായത്തിന്റെ കൈയിലാണെന്നും പറഞ്ഞ ഇദ്ദേഹം കേരളത്തിൽ മതാധിപത്യമാണെന്നും കൂട്ടിച്ചേർത്തു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന വി.എസ് അച്യുതാനന്ദന്റൈ പ്രസംഗം ഉദ്ധരിച്ച വെള്ളാപ്പള്ളി അതിന് ഇനി അധികസമയം വേണ്ടെന്നും ഈഴവസ്ത്രീകളോട് കൂടുതൽ പ്രസവിക്കാൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. കാന്തപുരം പറയുന്നത് കേട്ട് കേരള സർക്കാർ ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞത്.
നേരത്തെ മലപ്പുറം ജില്ലക്കെതിരെ വിഷം ചീറ്റിയ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തത്. മാത്രവുമല്ല, ഒരു ജില്ലക്കെതിരായ പരാമർശം മുസ്ലിംലീഗിനെതിരാണ് എന്ന് വരുത്തി തീർക്കുകയും ചെയ്തു. ഇനി മന്ത്രിമാർ അണിനിരന്നുള്ള സ്വീകരണ പരിപാടി എന്നാണ് എന്ന് സി.പി.എം അണികൾ തന്നെ ചോദിച്ച് തുടങ്ങിയിട്ടും സി.പി.എമ്മിന് മിണ്ടാട്ടമില്ല. വെള്ളാപ്പള്ളിക്ക് സി.പി.എമ്മിന്റെ വർഗീയ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ സി.പി.എമ്മിനെതിരെയോ യു.ഡി.എഫിന് അനുകൂലമായോ പറയേണ്ടി വരും എന്ന സ്ഥിതിയാണുള്ളതെന്നും ചിലർ സൂചിപ്പിച്ചു.
kerala
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് (ഞായറാഴ്ച) എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് ആണ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ധ്രാ- ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
kerala
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
kerala3 days ago
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി