Connect with us

kerala

റോഡ് പൂര്‍ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

വിധി നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.

Published

on

റോഡ് പൂര്‍ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കാനും ഡിജിപി നിര്‍ദേശിച്ചു. വിധി നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.

റോഡിന്റെ ഒരുവശത്തുകൂടി മാത്രമം ഘോഷയാത്രകള്‍ പോകുന്നുവെന്ന് ഉറപ്പാക്കണം. ഘോഷയാത്രകള്‍ കാരണം വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപി പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ റോഡ് തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

 

kerala

സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
Continue Reading

kerala

ജപ്തി ഭീഷണി; സ്‌കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്‍ലിം ലീഗ്

വീട്ടിലുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു

Published

on

കോഴിക്കോട്: ജപ്തി ഭീഷണിയിലുള്ള വീട് ബാങ്ക് ജീവനക്കാരെത്തി പൂട്ടിപോയതിനാൽ സ്ക്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്‌ലിം ലീഗ്. കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശി റിയാസിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ നേരിട്ടത്. പതിനൊന്നും പതിനാറും വയസുള്ള രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തെ താത്കാലികമായി പുനരധിവസിപ്പിച്ചു.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ബാങ്ക് ജീവനക്കാർ പൊലീസുമായി ചെങ്ങോട്ടുകാവിലെ റിയാസിന്റെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു. തുടർന്നാണ് കുടുംബം തൊട്ടടുത്ത സ്ക്കൂൾ വരാന്തയിൽ അഭയം തേടിയത്.

മുസ്‌ലിം ലീഗ് നഗരസഭ കൗൺസിലർ സാദിഖിന്റെ നേതൃത്വത്തിൽ കുടുംബത്തെ തത്കാലം ഒരു വീട്ടിലേക്ക് മാറ്റി. സ്വകാര്യ ബാങ്കിൽ നിന്നും ലോണെടുത്ത 44 ലക്ഷം രൂപയിൽ 32 ലക്ഷം റിയാസ് തിരിച്ചടച്ചു. പ്രവാസിയായ റിയാസിന് കോവിഡ് പ്രതിസന്ധിയിൽ ഖത്തറിലെ ജോലി നഷ്ടമായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്കധികൃതർ നൽകിയില്ലെന്നും റിയാസ് ആരോപിച്ചു.

Continue Reading

kerala

‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

Published

on

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.

‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.

Continue Reading

Trending