Connect with us

kerala

ചിറയിന്‍കീഴില്‍ വീട്ടിലെ മുറിയില്‍ പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

തിരുവനന്തപുരം ആറ്റിങ്ങല്‍ ചിറയിന്‍കീഴില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ്- ഐശ്വര്യ ദമ്പതികളുടെ മകള്‍ അനശ്വര (15) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാടെയായിരുന്നു മരണം സംഭവിച്ചത്. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതി അപകടം: ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മരിച്ചത് 241 പേര്‍

ജോലിക്കിടെ കഴിഞ്ഞ വർഷം 9 കെ.എസ്.ഇ.ബി ജീവനക്കാർ മരിച്ചു

Published

on

ഒരു വർഷത്തിനിടെ മാത്രം കേരളത്തിൽ വൈദ്യുതി അപകടങ്ങളിൽ മരിച്ചത് 241 പേർ. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റേതാണ് ഈ ഞെട്ടിക്കുന്ന കണക്ക്. ഓരോ വർഷവും 200ലേറെ പേർ വൈദ്യുതി അപകടങ്ങളിൽ മരിക്കുന്നു. മരിച്ചവരിൽ ഇലക്ട്രിസ്റ്റി വകുപ്പ് ജീവനക്കാരുമുണ്ട്. അനധികൃത വൈദ്യുതി വേലികൾ, ഗാർഹിക ഉപകരണങ്ങൾ, ലൈനിന് സമീപം ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. ജോലിക്കിടെ കഴിഞ്ഞ വർഷം 9 കെ.എസ്.ഇ.ബി ജീവനക്കാർ മരിച്ചു.

Continue Reading

kerala

റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്

മരം ഒടിഞ്ഞ് പോസ്റ്റിന് മുകളില്‍ വീണപ്പോള്‍ പോസ്റ്റില്‍ നിന്നുള്ള ലൈനുകള്‍ നേരിട്ട് അക്ഷയ്‌യുടെ ദേഹത്ത് തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്തൊന്‍പത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീണിരുന്നു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അക്ഷയ്ക്ക് ഇതില്‍ മുട്ടിയാണ് ഷോക്കേറ്റത്. രാത്രി രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ കാര്യമായ പരുക്കുകളില്ല. മൂവരും കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിന് മുകളില്‍ വീണപ്പോള്‍ പോസ്റ്റില്‍ നിന്നുള്ള ലൈനുകള്‍ നേരിട്ട് അക്ഷയ്‌യുടെ ദേഹത്ത് തട്ടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂവരും നിലത്തേക്ക് വീഴുകയും ചെയ്തു. അക്ഷയ് ഷോക്കേറ്റ് ഉടന്‍ തന്നെ മരിച്ചു. മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്കാണ് വീണത്.

അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലൈനിലെ വൈദ്യുതി ഇപ്പോള്‍ പൂര്‍ണമായി വിച്ഛേദിച്ചിട്ടുണ്ട്.

Continue Reading

kerala

മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

Published

on

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.

Continue Reading

Trending