Connect with us

india

ഔറംഗസേബിന്റെ ശവകൂടീരവുമായി ബന്ധപ്പെട്ട സംഘര്‍ഷം; കാരണം വ്യക്തമല്ലെന്ന് ആഭ്യന്തര സഹമന്ത്രി; തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്ന പ്രവര്‍ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്. 

Published

on

തിങ്കളാഴ്ച രാത്രി നാഗ്പൂരില്‍ ഓറംഗസേബ് ശവകുടീരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന് കാരണക്കാരായ പ്രതകളെ അറസ്റ്റ് ചെയ്തു. എട്ട് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്ന പ്രവര്‍ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്.

അക്രമം അഴിച്ചുവിട്ട വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോട്വാലി പൊലീസില്‍ കീഴടങ്ങിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാഗ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.

നാഗ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുള്ള മഹാരാഷ്ട്ര പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങിയത്.

ഔറംഗസേബിന്റെ ശവകൂടിരം മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.

സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്. ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. രണ്ട് ജെ.സി.ബികള്‍ ഉള്‍പ്പെടെ 40 വാഹനങ്ങളാണ് കലാപകാരികള്‍ കത്തിച്ചത്. സംഘര്‍ഷത്തില്‍ 50 ഓളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നാഗ്പൂരില്‍ നിലവില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സമാധാനപരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ആര്‍.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും മറ്റ് വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

ആക്രമണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിറ്റ്‌നിസ് പാര്‍ക്ക്, മഹല്‍, മധ്യ നാഗ്പൂരിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.

സംഘര്‍ഷം ആസൂത്രിതമാണെന്ന് നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ പറഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഫഡ്‌നാവിസ് പറഞ്ഞു. ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോടികള്‍ തട്ടിയെടുത്ത സംഭവം; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്

ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി.

Published

on

വ്യവസായിയില്‍ നിന്ന് വാങ്ങിയ കോടികള്‍ തിരികെ നല്‍കിയില്ലെന്നാരോപിച്ച് ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി. മുംബൈ പൊലീസിന് നല്‍കിയ പരാതി പിന്നീട് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.

2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അന്ന് ശില്‍പയും കുന്ദ്രയും ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു. 2015 ഏപ്രിലില്‍ 31.95 കോടിയും 2016 മാര്‍ച്ചില്‍ 28.54 കോടിയും കോത്താരി ദമ്പതികള്‍ക്ക് കൈമാറിയിരുന്നു. ആ സമയത്ത് കമ്പനിയിലെ 87% ഓഹരിയും ശില്‍പയുടെ പേരിലായിരുന്നു. പിന്നീട് അവര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു, എന്നാല്‍ പണം തിരികെ നല്‍കിയില്ല.

ആദ്യമായി ഒരു ഏജന്റ് മുഖേനയാണ് കോത്താരി ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് നേരിട്ട് പണം ആവശ്യപ്പെട്ടിട്ടും അത് തിരികെ നല്‍കിയില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

Continue Reading

india

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി സൂചന

ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

Published

on

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചെന്ന് വിധിയെഴുതിയവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി

പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പ്രകടനം

Published

on

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത്‌വിട്ട കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി. ജീവിതത്തിലെ ഒരു അമൂല്യ അനുഭവം എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ മരിച്ചുവെന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 50 പേരുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിജെപി നടത്തിയ വോട്ട് കൊള്ള ബീഹാറിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Continue Reading

Trending