kerala
സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍
അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു.

നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ഇടപെടലിന് പിന്നാലെ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍. ഉടന്‍ തന്നെ യോഗം ചേരാനും ലഹരി ഉപയോഗം തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുമാണ് സംഘടനകളുടെ തീരുമാനം.
കഴിഞ്ഞ ദിവസം എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, മാക്ട അംഗങ്ങള്‍ തുടങ്ങി വിവിധ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്.
അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കൂടി തീരുമാനം എടുത്തത്.
kerala
സിപിഎം നേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക ആരോപണം; ‘ആദായ നികുതി വകുപ്പില്‍ പരാതി നല്കി’: അനില്‍ അക്കര
കേസെടുത്ത് അന്വേഷണം വേണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു.

സിപിഎം നേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളില്‍ ആദായ നികുതി വകുപ്പില്‍ പരാതി നല്കി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കേസെടുത്ത് അന്വേഷണം വേണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. പരാതികള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് പാര്‍ട്ടിക്കകത്ത് നിന്നാണെന്നും അതിനാല്‍ കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശരത്തിന്റെ സംഭാഷണത്തില്‍ ഞെട്ടലില്ലെന്നും വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് മിഷന് ഇടപാടിലൂടെ എ.സി മൊയ്തീന് കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും അഴിമതി കേസുകളില്‍ ഇഡി അന്വേഷണം നിര്‍ത്തിയത് നേതാക്കളെ രക്ഷിക്കാനാണെന്നും അനില്‍ പറഞ്ഞു.
kerala
പേരൂര്‍ക്കട വ്യാജ മോഷണ കേസ്: മാല വീട്ടില്‍നിന്ന് കിട്ടി, പോലീസ് മറച്ചുവെച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
പരാതിക്കാരിയായ ഓമന് ഡാനിയല്‍ സ്റ്റേഷനില്‍ എത്തി, മാല വീട്ടില്‍നിന്ന് തന്നെ കിട്ടിയെന്ന് പൊലീസിനെ അറിയിച്ചതായും, പുറത്തു പറയരുതെന്ന് എസ്ഐ ഓമനയോട് പറഞ്ഞെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മോഷണ കേസിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയായ ഓമന് ഡാനിയല്‍ സ്റ്റേഷനില്‍ എത്തി, മാല വീട്ടില്‍നിന്ന് തന്നെ കിട്ടിയെന്ന് പൊലീസിനെ അറിയിച്ചതായും, പുറത്തു പറയരുതെന്ന് എസ്ഐ ഓമനയോട് പറഞ്ഞെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിന്ദുവിനെ ബോധപൂര്‍വം പ്രതിയാക്കാനുള്ള രീതിയില്‍ പൊലീസ് പ്രവര്‍ത്തിച്ചെന്നും, മാല കിട്ടിയ വിവരം അറിഞ്ഞിട്ടും ബിന്ദുവിനെ വിവരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോഫയില്‍ നിന്നുള്ള മാല ചവറുകൂനയില്‍ നിന്നും കിട്ടിയതായി ആരോപണമുണ്ട്.
എസ് സി-എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഓമന് ഡാനിയല്‍, മകള്‍ നിഷ, എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നന് എന്നിവരെ പ്രതിയായി കേസെടുത്തു.
രാത്രിയില്‍ സ്റ്റേഷനില്‍ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചെന്നും, എന്നാല്‍ അടുത്ത ദിവസം നഷ്ടപ്പെട്ട സ്വര്‍ണം ഓമനയുടെ വീട്ടിലെ ചവറുകൂനയില്‍ നിന്നു കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ എസ്ഐ, എഎസ്ഐ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. സ്റ്റേഷന് ഇന്‍സ്പെക്ടറെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി.
കാണാതായ സ്വര്‍ണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷിക്കാതെ കേസ് അവസാനിപ്പിച്ചതിനാല്‍, പീഡനത്തില്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നല്കിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
kerala
ലൈംഗികാരോപണങ്ങളുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്
വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിച്ച് സഹോദരന് ഹരിദാസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണങ്ങളുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്. അതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിച്ച് സഹോദരന് ഹരിദാസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടന് വ്യക്തമാക്കിയിരുന്നു. ഗവേഷക വിദ്യാര്‍ഥി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ അദ്ദേഹം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായിരുന്നു.
വേടനെതിരായ കേസുകള്‍ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും ഹരിദാസ് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ള വേടന്റെ കൈവശം ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം, ലൈംഗികാരോപണങ്ങളുണ്ടായിട്ടും വേടന് കഴിഞ്ഞ ദിവസം വേടന് സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന് പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്നായിരുന്നു പരിപാടിക്കിടെ വേടന് നടത്തിയ പ്രതികരണം.
-
kerala3 days ago
പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസില്‍ നിന്ന് പുറത്താക്കി; കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നിട്ട് ഒരു വര്‍ഷം
-
kerala3 days ago
കണ്ണൂരില്‍ ബോംബ് സ്ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
-
News3 days ago
നേപ്പാള്‍ ജെന്‍ സി പ്രക്ഷോഭം; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്