kerala

ട്രെയിനില്‍ കുഴഞ്ഞു വീണ ആദിവാസി യുവാവിന് ചികിത്സ വൈകിയ സംഭവം; അന്വേഷണം ആരംഭിച്ച് റെയില്‍വേ പൊലീസ്

By webdesk17

October 08, 2025

തൃശൂര്‍: ട്രെയിനില്‍ കുഴഞ്ഞു വീണ ആദിവാസി യുവാവ് ശ്രീജിത്തിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ റെയില്‍വേ പോലീസ് നിര്‍ദേശം നല്‍കി. റെയില്‍വേ എസ്പി ഷഹിന്‍ഷയുടെ നേതൃത്വത്തില്‍ അന്വേഷണത്തില്‍ ശ്രീജിത്തിന്റെ സഹയാത്രികരുടെയും ടിടിഇമാരുടെയും, സ്റ്റേഷന്‍ മാസ്റ്ററുടെയും മൊഴികള്‍ ശേഖരിക്കും.

ശ്രീജിത്ത് യാത്ര ചെയ്തിരുന്ന ഓഖ എക്സ്പ്രസിലെ കോച്ച് നമ്പര്‍ 8യിലെ യാത്രക്കാരുടെ വിവരങ്ങളും സമാഹരിക്കും. കഴിഞ്ഞ ദിവസത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് കണ്ടെത്തി. ഹൃദയവാല്‍വില്‍ ഒരു ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും രേഖപ്പെടുത്തി.

തൃശൂര്‍ സ്റ്റേഷനിലെ ആംബുലന്‍സിന്റെ വൈകിയെത്തല്‍ പരിമിത റോഡ് സൗകര്യം മൂലമായിരുന്നുവെന്നും, യാത്രക്കാരുടെ തിരക്കും തടസ്സം സൃഷ്ടിച്ചതായും ദക്ഷിണ റെയില്‍വേ സംഘം പറഞ്ഞു, എന്നാല്‍ ശ്രീജിത്തിന്റെ കുടുംബം ഈ വാദം തള്ളി. മുളങ്കുന്നത്തുകാവിലേക്ക് ആംബുലന്‍സ് എത്താന്‍ 10 മിനിറ്റിലും കുറച്ച് സമയം മതിയായിരുന്നു, ഡോക്ടര്‍ ഗുരുതരാവസ്ഥ അറിയിച്ചിരുന്നു, നീതി ലഭിക്കണമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബം പറഞ്ഞു.