Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല

കേസില്‍ പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കേസില്‍ പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്വമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജാമ്യത്തിന് വേണ്ടി മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. സ്വര്‍ണ കവര്‍ച്ചയില്‍ പത്മകുമാറിന് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഇതിനിടെ, കേസില്‍ ജാമ്യം തേടി ഉണ്ണികൃഷ്ണന്‍ പോറ്റി വിജിലന്‍സ് കോടതിയെ സമീപിച്ചു. തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

 

 

Health

മഞ്ഞുകാലത്ത് ചുണ്ടുകളെ ഈ വിധം പരിചരിക്കാം

മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്.

Published

on

ചുണ്ടുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലമാണ് മഞ്ഞുകാലം.പലര്‍ക്കും തണുത്ത കാറ്റും ഈര്‍പ്പം കുറഞ്ഞ അന്തരീക്ഷവും കാരണം ചുണ്ടുകള്‍ വരണ്ടുപോവാനും വിണ്ടുകീറാനും കാരണമാകാറുണ്ട്. ഇതു മറികടക്കാന്‍
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

എത്ര ലിപ് ബാം പുരട്ടിയാലും ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ ചര്‍മം മൊത്തമായും, പ്രത്യേകിച്ച് ചുണ്ടുകള്‍, വേഗത്തില്‍ വരണ്ടുപോകും. ആവശ്യത്തിന് വെള്ളം കുടിക്കുമ്പോള്‍ ചര്‍മകോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുകയും, ഇത് ചുണ്ടുകള്‍ വിണ്ടുകീറാനും പൊട്ടാനുമുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ജലാംശം ചുണ്ടുകളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും, അതുവഴി ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.

മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. തണുത്ത വെള്ളം കുടിക്കാന്‍ മടിയുള്ളവര്‍ക്ക് ചെറുചൂടുള്ള വെള്ളം ഇടവിട്ട് കുടിക്കാം. ജീരകവെള്ളം, ഉലുവയിട്ട വെള്ളം, അല്ലെങ്കില്‍ ഇഞ്ചിയിട്ട വെള്ളം എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിന് ഊഷ്മളത നല്‍കാനും ജലാംശം നിലനിര്‍ത്താനും സഹായിക്കും. നിങ്ങള്‍ ജോലി ചെയ്യുന്നിടത്തും യാത്രയിലും എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ കരുതുക. കണ്ണിന്റെ കാഴ്ചയില്‍ വെള്ളം ഉണ്ടെങ്കില്‍ കുടിക്കാന്‍ ഓര്‍മ്മ വരും.

ചുണ്ടുകള്‍ ഉണങ്ങുമ്പോള്‍ നാക്ക് കൊണ്ട് നനക്കുന്നത് താത്കാലിക ആശ്വാസം നല്‍കുമെങ്കിലും അത് ചുണ്ടുകള്‍ കൂടുതല്‍ വേഗത്തില്‍ വരളാന്‍ കാരണമാകും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പഞ്ചസാരയും തേനും ചേര്‍ത്ത പോലുള്ള മൃദലമായ സ്‌ക്രബ്ബുകള്‍ ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. പഞ്ചസാരയും തേനും ചേര്‍ത്ത മിശ്രിതം സ്‌ക്രബ്ബറായി ഉപയോഗിക്കാം. എക്‌സ്‌ഫോളിയേഷന്‍ ശേഷം ഉടന്‍ തന്നെ ലിപ് ബാം പുരട്ടുക. അതിശക്തമായ തണുപ്പിലും കാറ്റിലും പുറത്ത് പോകുമ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ചുണ്ടുകള്‍ മറയ്ക്കുന്നത് കാറ്റേറ്റ് വരളുന്നത് തടയാന്‍ സഹായിക്കും.

എസ്.പി.എഫ് (SPF) ഉള്ള ലിപ് ബാം പകല്‍ സമയങ്ങളില്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സൂര്യരശ്മി ഏല്‍ക്കുന്നത് തണുപ്പുള്ള കാലാവസ്ഥയിലും ചുണ്ടുകള്‍ക്ക് ദോഷകരമാണ്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ലിപ് ബാം (ഷിയ ബട്ടര്‍, കോക്കോ ബട്ടര്‍, സെറാമൈഡ്‌സ് എന്നിവ അടങ്ങിയവ) പുരട്ടുന്നത് രാത്രി മുഴുവന്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ചുണ്ടുകള്‍ വിണ്ടുകീറുമ്പോള്‍, നുള്ളിയെടുക്കാനോ തൊലിയുരിക്കാനോ ശ്രമിക്കുന്നത് അണുബാധക്കും കൂടുതല്‍ മുറിവുകള്‍ക്കും കാരണമാകും. മെന്തോള്‍, കര്‍പ്പൂരം, യൂക്കാലിപ്റ്റസ് എന്നിവ അടങ്ങിയ ലിപ് ബാമുകള്‍ ഒഴിവാക്കുക, കാരണം ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലത്തും നിങ്ങളുടെ ചുണ്ടുകള്‍ മൃദലവും ആരോഗ്യത്തോടെയും ഇരിക്കും.

 

Continue Reading

kerala

കസ്റ്റഡിയില്‍ ഉള്ള പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് ദിലീപ്; നടി ആക്രമണക്കേസിലെ ആറ് പ്രതികള്‍ക്ക് ശിക്ഷ ഇന്ന്

വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സറണ്ടര്‍ ചെയ്ത പാസ്പോര്‍ട്ട് തിരികെ ലഭിക്കാനുള്ള അപേക്ഷ നടന്‍ ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കി. വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.

അതേസമയം കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്ത പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. ഗൂഢാലോചന കുറ്റത്തില്‍ ദിലീപ് അടക്കമുള്ള നാല് പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

 

Continue Reading

kerala

പത്തനംതിട്ടയില്‍ രാഷ്ട്രപതി സന്ദര്‍ശനത്തില്‍ ഉപയോഗിച്ച ഹെലിപ്പാഡ്: 20 ലക്ഷം രൂപ ചെലവായി

ഒക്ടോബര്‍ 21-നായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം.

Published

on

പത്തനംതിട്ടയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ച ഹെലിപ്പാഡിന് 20 ലക്ഷം രൂപ ചെലവായതായി പൊതുമരാമത്ത് വകുപ്പിന് കരാറുകാരന്‍ നല്‍കിയ എസ്റ്റിമേറ്റില്‍ വ്യക്തമാകുന്നു. പ്രമാടത്ത് നിര്‍മിച്ച മൂന്ന് ഹെലിപ്പാഡുകളില്‍ ഒന്നിലാണ് ഈ ചിലവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 21-നായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം. ലാന്‍ഡിങ് സമയത്ത് കോണ്‍ക്രീറ്റില്‍ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പൊലീസ്, ഫയര്‍ഫോഴ്‌സ് ടീമുകള്‍ ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കേണ്ടിവന്നിരുന്നു. ആദ്യ ലാന്‍ഡിങ് സ്ഥലമായ നിലയ്ക്കലില്‍ കാലാവസ്ഥ പ്രതികൂലമായതോടെയാണ് പ്രമാടത്ത് അടിയന്തരമായി കോണ്‍ക്രീറ്റ് അടിച്ച് ഹെലിപ്പാഡ് തയ്യാറാക്കിയത്.

Continue Reading

Trending