kerala
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് 1,400 രൂപയുടെ വർധന
ആഗോള വിപണിയിലും സ്വർണവില ശക്തമായ ഉയർച്ച തുടരുന്നു
കൊച്ചി: കേരളത്തിൽ സ്വർണവില ഇന്ന് (12/12/25) വൻ തോതിൽ വർധിച്ചു. ഗ്രാമിന് 175 രൂപയുടെ ഉയർച്ചയോടെ സ്വർണത്തിന്റെ പുതിയ വില 12,160 രൂപയായി. പവന് 1,400 രൂപ കൂടിയതോടെ വില 97,280 രൂപയായി ഉയർന്നു.
18 കാരറ്റ് സ്വർണത്തിന്റെ വിലയും 145 രൂപ വർധിച്ചു. ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയുമായി വില ഉയർന്നു. 14 കാരറ്റ് സ്വർണത്തിന്റെ വില 115 രൂപ ഉയർന്ന് ഗ്രാമിന് 7,790 രൂപയും പവന് 62,320 രൂപയുമായി.
ആഗോള വിപണിയിലും സ്വർണവില ശക്തമായ ഉയർച്ച തുടരുന്നു. ട്രോയി ഔൺസിന് 74 ഡോളർ വർധിച്ച് 4,270.82 ഡോളറിലെത്തി. ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചത് സ്വർണവിപണിക്ക് കൂടുതൽ തുണയായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിലെ നിരക്ക് 2.1 ശതമാനം ഉയർന്ന് ഔൺസിന് 4,313 ഡോളറാണ് പുതിയ വില.
യു.എസ് ഡോളർ ഇൻഡക്സ് ഇടിയുന്നത് വരും ദിവസങ്ങളിലെ സ്വർണവിലകളെയും ബാധിക്കാനിടയുണ്ട്. ഇതിന് മുന്നോടിയായി വ്യാഴാഴ്ച രാവിലെ ചെറിയ ഇടിവുണ്ടായെങ്കിലും ഉച്ചയോടെ ഗ്രാം 50 രൂപയും പവന് 400 രൂപയും കൂടി വില 11,985 രൂപയും 95,880 രൂപയും ആയിരുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല
കേസില്‍ പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കേസില്‍ പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്വമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജാമ്യത്തിന് വേണ്ടി മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. സ്വര്‍ണ കവര്‍ച്ചയില്‍ പത്മകുമാറിന് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ഇതിനിടെ, കേസില്‍ ജാമ്യം തേടി ഉണ്ണികൃഷ്ണന്‍ പോറ്റി വിജിലന്‍സ് കോടതിയെ സമീപിച്ചു. തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.
Health
മഞ്ഞുകാലത്ത് ചുണ്ടുകളെ ഈ വിധം പരിചരിക്കാം
മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്.
ചുണ്ടുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലമാണ് മഞ്ഞുകാലം.പലര്‍ക്കും തണുത്ത കാറ്റും ഈര്‍പ്പം കുറഞ്ഞ അന്തരീക്ഷവും കാരണം ചുണ്ടുകള്‍ വരണ്ടുപോവാനും വിണ്ടുകീറാനും കാരണമാകാറുണ്ട്. ഇതു മറികടക്കാന്‍
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.
എത്ര ലിപ് ബാം പുരട്ടിയാലും ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ ചര്‍മം മൊത്തമായും, പ്രത്യേകിച്ച് ചുണ്ടുകള്‍, വേഗത്തില്‍ വരണ്ടുപോകും. ആവശ്യത്തിന് വെള്ളം കുടിക്കുമ്പോള്‍ ചര്‍മകോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുകയും, ഇത് ചുണ്ടുകള്‍ വിണ്ടുകീറാനും പൊട്ടാനുമുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ജലാംശം ചുണ്ടുകളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും, അതുവഴി ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.
മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. തണുത്ത വെള്ളം കുടിക്കാന്‍ മടിയുള്ളവര്‍ക്ക് ചെറുചൂടുള്ള വെള്ളം ഇടവിട്ട് കുടിക്കാം. ജീരകവെള്ളം, ഉലുവയിട്ട വെള്ളം, അല്ലെങ്കില്‍ ഇഞ്ചിയിട്ട വെള്ളം എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിന് ഊഷ്മളത നല്‍കാനും ജലാംശം നിലനിര്‍ത്താനും സഹായിക്കും. നിങ്ങള്‍ ജോലി ചെയ്യുന്നിടത്തും യാത്രയിലും എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ കരുതുക. കണ്ണിന്റെ കാഴ്ചയില്‍ വെള്ളം ഉണ്ടെങ്കില്‍ കുടിക്കാന്‍ ഓര്‍മ്മ വരും.
ചുണ്ടുകള്‍ ഉണങ്ങുമ്പോള്‍ നാക്ക് കൊണ്ട് നനക്കുന്നത് താത്കാലിക ആശ്വാസം നല്‍കുമെങ്കിലും അത് ചുണ്ടുകള്‍ കൂടുതല്‍ വേഗത്തില്‍ വരളാന്‍ കാരണമാകും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പഞ്ചസാരയും തേനും ചേര്‍ത്ത പോലുള്ള മൃദലമായ സ്‌ക്രബ്ബുകള്‍ ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. പഞ്ചസാരയും തേനും ചേര്‍ത്ത മിശ്രിതം സ്‌ക്രബ്ബറായി ഉപയോഗിക്കാം. എക്‌സ്‌ഫോളിയേഷന്‍ ശേഷം ഉടന്‍ തന്നെ ലിപ് ബാം പുരട്ടുക. അതിശക്തമായ തണുപ്പിലും കാറ്റിലും പുറത്ത് പോകുമ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ചുണ്ടുകള്‍ മറയ്ക്കുന്നത് കാറ്റേറ്റ് വരളുന്നത് തടയാന്‍ സഹായിക്കും.
എസ്.പി.എഫ് (SPF) ഉള്ള ലിപ് ബാം പകല്‍ സമയങ്ങളില്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സൂര്യരശ്മി ഏല്‍ക്കുന്നത് തണുപ്പുള്ള കാലാവസ്ഥയിലും ചുണ്ടുകള്‍ക്ക് ദോഷകരമാണ്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ലിപ് ബാം (ഷിയ ബട്ടര്‍, കോക്കോ ബട്ടര്‍, സെറാമൈഡ്‌സ് എന്നിവ അടങ്ങിയവ) പുരട്ടുന്നത് രാത്രി മുഴുവന്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
ചുണ്ടുകള്‍ വിണ്ടുകീറുമ്പോള്‍, നുള്ളിയെടുക്കാനോ തൊലിയുരിക്കാനോ ശ്രമിക്കുന്നത് അണുബാധക്കും കൂടുതല്‍ മുറിവുകള്‍ക്കും കാരണമാകും. മെന്തോള്‍, കര്‍പ്പൂരം, യൂക്കാലിപ്റ്റസ് എന്നിവ അടങ്ങിയ ലിപ് ബാമുകള്‍ ഒഴിവാക്കുക, കാരണം ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലത്തും നിങ്ങളുടെ ചുണ്ടുകള്‍ മൃദലവും ആരോഗ്യത്തോടെയും ഇരിക്കും.
kerala
കസ്റ്റഡിയില്‍ ഉള്ള പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് ദിലീപ്; നടി ആക്രമണക്കേസിലെ ആറ് പ്രതികള്‍ക്ക് ശിക്ഷ ഇന്ന്
വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സറണ്ടര്‍ ചെയ്ത പാസ്പോര്‍ട്ട് തിരികെ ലഭിക്കാനുള്ള അപേക്ഷ നടന്‍ ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കി. വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.
അതേസമയം കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്ത പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. ഗൂഢാലോചന കുറ്റത്തില്‍ ദിലീപ് അടക്കമുള്ള നാല് പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports18 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
