Film
രജനീകാന്തിന് 75-ാം പിറന്നാള്‍; ആരാധകരുടെ ആശംസകളില്‍ നിറഞ്ഞുനില്‍ക്കുന്ന സൂപ്പര്‍സ്റ്റാര്‍
50 വര്‍ഷം മുമ്പ് പുതുമുഖനായെത്തി തമിഴ് സിനിമയുടെ മുഖമായി മാറിയ താരം, പിന്നീട് ആരാധകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറും തമിഴ്നാടിന്റെ തലൈവറുമായി ഉയര്‍ന്നു.
ചെന്നൈ: തമിഴ് സിനിമയുടെ തലൈവര്‍ രജനീകാന്ത് ഇന്ന് 75-ാം പിറന്നാള്‍ ആഘോഷിക്കുന്നു. 50 വര്‍ഷം മുമ്പ് പുതുമുഖനായെത്തി തമിഴ് സിനിമയുടെ മുഖമായി മാറിയ താരം, പിന്നീട് ആരാധകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറും തമിഴ്നാടിന്റെ തലൈവറുമായി ഉയര്‍ന്നു. ഡിസംബര്‍ 12ന് പിറന്നാള്‍ ആഘോഷിക്കുന്ന രജനീകാന്തിനെ ലോകമെമ്പാടുമുള്ള ആരാധകര്‍ ആശംസകളാല്‍ മൂടുകയാണ്.
തമിഴ്നാട്ടില്‍ ഏറ്റവും വലിയ ആരാധക ശക്തിയുള്ള താരങ്ങളില്‍ മുന്‍പന്തിയിലുള്ള രജനീകാന്തിന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ അടക്കമുള്ള പ്രമുഖര്‍ ആശംസ അറിയിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് നടന്‍ ധനുഷിന്റെ കുറിപ്പാണ്. ”ജന്മദിനാശംസകള്‍ തലൈവ” എന്ന കുറിപ്പോടെയാണ് ധനുഷ് ആശംസ അറിയിച്ചു. രജനിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ മുന്‍ ഭര്‍ത്താവുമാണ് ധനുഷ്.
പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പടയപ്പ റീ-റിലീസ് ചെയ്യുമെന്ന് സൗന്ദര്യ രജനീകാന്ത് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍… ലോകം തലൈവറെ ആഘോഷിക്കുമ്പോള്‍ പടയപ്പ എന്ന പ്രതിഭാസത്തെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് അഭിമാനമാണ്,” എന്നാണ് സൗന്ദര്യയുടെ കുറിപ്പ്.
kerala
ഹാല്‍ സിനിമ കേസ്; സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി
അപ്പീലിന്റെ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.
കൊച്ചി: ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമക്കെതിരായുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, പി.വി ബാലകൃഷ്ണന്‍ എന്നിവരാണ് വിധി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നായിരുന്നു അപ്പീലില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. സിംഗിള്‍ ബെഞ്ച് വിധിയില്‍ പിഴവുകളുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. അപ്പീലിന്റെ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.
kerala
മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതകം; സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം
പൊലീസിന്റെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല.
കൊച്ചി: എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം. കാണാതാവുമ്പോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിലുളളതെന്ന് ബന്ധു ശരത് ലാല്‍ പറഞ്ഞു. പൊലീസിന്റെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. പൊലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബത്തിന്റെ ആരോപണം.
കേസില്‍ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചിരുന്നു. കൂട്ടുകാരന് പെണ്‍സുഹൃത്തില്‍ തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൊലപാതകം മദ്യലഹരിയില്‍ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ബംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്‍ അലന്‍ മൊഴി നല്‍കി. ബംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. അടുത്തുള്ള കടയില്‍ സാധനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിന് പിന്നാലെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
kerala
ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം; നിര്‍മിച്ചത് ബിജെപി ഓഫീസില്‍ വെച്ചെന്ന് കണ്ടെത്തല്‍
പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.
തിരുവനന്തപുരം: ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബിജെപി ഓഫീസിലെന്ന് കണ്ടെത്തല്‍. ശ്രീലേഖ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും ഇതേ കാര്‍ഡാണ്. തെരഞ്ഞെടുപ്പ് ദിനം വ്യാപകമായി ഈ സര്‍വേ ഫലം പ്രചരിപ്പിച്ചിരുന്നു.
പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. സൈബര്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.ഷാജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍.ശ്രീലേഖ. പ്രീ പോള്‍ സര്‍വേ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സര്‍വേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports18 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
