Connect with us

News

‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള്‍ നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍

വനിതാ ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍.

Published

on

ന്യൂഡല്‍ഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍. ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള്‍ക്ക്, ബുദ്ധിമുട്ടായി തോന്നിയാല്‍ നാളെ തന്റെ കൈകളിലെ വസ്ത്രം മാറ്റാനും നോക്കില്ലേ എന്ന് കക്കാര്‍ ചോദിച്ചു. നിതീഷ് കുമാര്‍ മാപ്പുപറയണമെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ അര്‍ഹതയില്ലെന്നും അവര്‍ വിമര്‍ശിച്ചു.

നിയന്ത്രണം ഒരിക്കലും ഒരു കഷണം വസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നില്ല. സമത്വം എന്നാല്‍ എപ്പോഴും സമ്മതത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എക്‌സ് പോസ്റ്റിലൂടെയാണ് പ്രതികരണം. നേരത്തെ, ആര്‍ജെഡിയും കോണ്‍ഗ്രസും നിതീഷിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നിതീഷ് മാപ്പ് പറയണമെന്നും ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.

നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡി പ്രതികരിച്ചു. ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിതാ ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്‍ക്കുന്ന നിതീഷ് കുമാര്‍ അവരുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സൗദിയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചിലില്‍ ഒട്ടക ലോറി മറിഞ്ഞു

വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ഈ ആഴ്ച അവസാനിക്കുന്നതുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടു. റിയാദ് നഗരത്തിന് കിഴക്കുള്ള വാദി അലി റോഡില്‍ ഒട്ടകങ്ങളുമായി സഞ്ചരിച്ചിരുന്ന ലോറി ശക്തമായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മറിഞ്ഞു.

കനത്ത മഴയ്ക്കു പിന്നാലെ താഴ്‌വരയില്‍ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെയാണ് അപകടം. മറിഞ്ഞ ലോറിയില്‍ നിന്ന് ഒട്ടകങ്ങള്‍ താഴ്‌വരയിലേക്ക് വീണു. യാത്രക്കിടെ കയറുകള്‍ ഉപയോഗിച്ച് ഒട്ടകങ്ങളെ ബന്ധിച്ചിരുന്നതിനാല്‍ അപകടത്തിന് ശേഷം അവയ്ക്ക് ചലിക്കാനോ ലോറിയില്‍ നിന്ന് ദൂരെ മാറാനോ സാധിച്ചില്ല.

അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം ദമാം ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ മേഖലകളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Continue Reading

News

അമിത ഉറക്കം ആരോഗ്യത്തിന് ഭീഷണി; മരണസാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം

യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പതിവായി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളും മെറ്റബോളിക് പ്രവര്‍ത്തനങ്ങളിലെ തകരാറുകളും കൂടുതലായി കണ്ടതായി പറയുന്നു.

Published

on

കൃത്യമായ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ഇവ അതിരുകടന്നാല്‍ ശരീരത്തിന് ഗുണം ചെയ്യുന്നതിനുപകരം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കം ശരീരത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അനിവാര്യമാണ്.

എന്നാല്‍ ഉറക്കക്കുറവ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുപോലെ തന്നെ അമിത ഉറക്കവും അപകടകരമാണെന്ന് പഠനം വ്യക്തമാക്കുന്നു. ദീര്‍ഘനേരം ഉറങ്ങുന്നത് സ്വതന്ത്രമായൊരു രോഗമല്ല, മറിച്ച് ശരീരത്തിലെ ആരോഗ്യദൗര്‍ബല്യങ്ങളുടെ ലക്ഷണമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പതിവായി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളും മെറ്റബോളിക് പ്രവര്‍ത്തനങ്ങളിലെ തകരാറുകളും കൂടുതലായി കണ്ടതായി പറയുന്നു.

കൂടാതെ ഇത്തരം ആളുകളില്‍ മരണസാധ്യത 30 മുതല്‍ 50 ശതമാനം വരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമിത ഉറക്കത്തിന് പ്രധാന കാരണങ്ങളായി വിഷാദം, വിട്ടുമാറാത്ത രോഗങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം (ആന്റിഡിപ്രസന്റുകള്‍, ഉറക്കഗുളികകള്‍ തുടങ്ങിയവ) എന്നിവയെ പഠനം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് വിഷാദരോഗമുള്ളവര്‍ ദീര്‍ഘനേരം ഉറങ്ങുന്ന പ്രവണത കാണിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ ഒമ്പത് മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നതായും പഠനം പറയുന്നു. പ്രമേഹം, ഹൈപ്പോതൈറോയിഡിസം, ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡറുകള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ ശരീരത്തില്‍ കടുത്ത ക്ഷീണം ഉണ്ടാക്കുകയും അതുവഴി അമിത ഉറക്കത്തിലേക്ക് നയിക്കുകയുമാണെന്ന് വിദഗ്ധര്‍ പറയുന്നു. പതിവായി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ നിര്‍ബന്ധമായും വൈദ്യ സഹായം തേടണമെന്നും, പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ആരംഭിക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണകരമാണെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ആരോഗ്യകരമായ ഉറക്കത്തിനായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, സ്ഥിരമായ വ്യായാമം നടത്തുക, പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക എന്നിവ അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Continue Reading

kerala

വിവാദങ്ങള്‍ക്കിടയിലും വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച് പിണറായി; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തു

കേക്ക് മുറിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് വെള്ളാപ്പള്ളിയും ഉണ്ടായിരുന്നു.

Published

on

തിരുവനന്തപുരം: മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ശേഷവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച് പിണറായി. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ വെള്ളാപ്പള്ളി പങ്കെടുത്തു. കേക്ക് മുറിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് വെള്ളാപ്പള്ളിയും ഉണ്ടായിരുന്നു.

വെള്ളാപ്പള്ളിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ സംഘടിപ്പിച്ച അയപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ വെള്ളാപ്പള്ളി എത്തിയത് മുഖ്യമന്ത്രിയുടെ കാറിലായിരുന്നു. സംഘ്പരിവാറിനായി മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമായെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് ചര്‍ച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്.

Continue Reading

Trending