Connect with us

kerala

കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി

മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

Published

on

കൊല്ലം തിരുമുല്ലവാരത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി. മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഈ വീട്ടില്‍ അവസാനമായി ആളുകള്‍ വന്ന് പോയത്.

മധ്യവയസ്‌കനായ പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് മാസങ്ങള്‍ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. വീടിരിക്കുന്ന വസ്തുവില്‍ തേങ്ങയിടാന്‍ വന്ന ആളാണ് അസ്ഥികൂടം കണ്ടത്. ഫോറന്‍സിക് സംഘവും കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

kerala

പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു

വൈകുന്നേരം നാല് മണിയോടെയാണ് ധോണിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തുന്നത് കണ്ടത്.

Published

on

പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് ധോണിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി തീ അണച്ചപ്പോഴാണ് കാറില്‍ മൃതദേഹം കണ്ടത്.

മുണ്ടൂര്‍ വേലിക്കാട് സ്വദേശി പോള്‍ ജോസഫിന്റേതാണ് കാര്‍. സംഭവം ആത്മഹത്യയാണോ എന്നാണ് സംശയം. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാര്‍ ഉടമയുടേതാണ് മൃതദേഹം എന്നാണ് പൊലീസ് നിഗമനം.

Continue Reading

kerala

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

2024ല്‍ നടന്ന സംഭവത്തിലാണ് അന്നത്തെ സിഐയായിരുന്ന പ്രതാപ ചന്ദ്രന്‍ യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നത്.

Published

on

എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 2024ല്‍ നടന്ന സംഭവത്തിലാണ് അന്നത്തെ സിഐയായിരുന്ന പ്രതാപ ചന്ദ്രന്‍ യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നത്. യുവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയായിരുന്നു മര്‍ദനം. യുവതിയുടെ ഭര്‍ത്താവ് ബെന്‍ ജോ നടത്തുന്ന ഹോട്ടലില്‍ നടന്ന അടിപിടിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവതി സ്റ്റേഷനിലെത്തിയപ്പോഴാണ് മര്‍ദനം നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സ്ത്രീയും ഭര്‍ത്താവും ചേര്‍ന്ന് സ്റ്റേഷന്‍ ആക്രമിച്ചുവെന്നും ക്രമസമാധാനം തടസ്സപ്പെടുത്തിയുവെന്നും ആയിരുന്നു പൊലീസിന്റെ വാദം. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ബെന്‍ ജോയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്. ഏകദേശം ഒരു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ ലഭ്യമായത്.

പ്രതാപ ചന്ദ്രനിനെതിരെ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഷനില്‍ പ്രതികളെ ക്രൂരമായി മര്‍ദിക്കുന്ന പതിവുണ്ടെന്ന പരാതികളും നിലവിലുണ്ട്. ‘മിന്നല്‍ പ്രതാപന്‍’ എന്ന പേരിലാണ് ഇയാള്‍ പൊലീസ് വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Continue Reading

kerala

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

ഇന്ന് വൈകീട്ട് മൂന്നുമണിയോടെ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.

Published

on

ന്യൂഡല്‍ഹി: വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. ഇതനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനത്ത് എത്തുകയും ചെയ്തു.

എന്നാല്‍ വാര്‍ത്താസമ്മേളനം ആരംഭിക്കാന്‍ തൊട്ടുമുമ്പാണ് പ്രഖ്യാപനം മാറ്റിവെച്ചതായി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചത്. അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെക്കാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇത് സംബന്ധിച്ച വിശദീകരണവുമായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ചേര്‍ന്ന അന്തിമ യോഗത്തിലും പ്രഖ്യാപനം മാറ്റുമെന്ന സൂചന നല്‍കിയിരുന്നില്ല. അപ്രതീക്ഷിതമായ തീരുമാനമാണ് ഉണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

Continue Reading

Trending