local
മലപ്പുറം പൂക്കോട്ടൂരില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം
രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്ത് എത്തി തീ നിയന്ത്രണമാക്കാന്‍ ശ്രമിക്കുകയാണ്.
പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ മൈലാടിയില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം. തീ ആളിപ്പടരുന്ന സ്ഥിതിയാണ്. രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്ത് എത്തി തീ നിയന്ത്രണമാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ചേരി, പെരിന്തല്‍മണ, കൊണ്ടോട്ടി, എയര്‍പോര്‍ട്ട് ഫയര്‍ യൂണിറ്റുകള്‍ എത്താന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്.


local
മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികള്‍
മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഫൈസല്‍ (പൈച്ചു ചെര്‍ക്കള), ജന: സെക്രട്ടറി സാലിഹ് എം.ഡി ബേര്‍ക്ക, ട്രഷറര്‍ കരീം നായന്മാര്‍ മൂല എന്നിവരെ തെരഞ്ഞെടുത്തു. നിസാം ബേവിഞ്ച, സജ്ജാദ് പാണലം, ലത്തീഫ് എതിര്‍ത്തോട്, അഡ്വ: എ.കെ നാസിഫ ബേവിഞ്ച എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്‍ സെക്രട്ടറിമാരായി സുലൈം ചെര്‍ക്കള, റഹീം പൈക്ക, ബാദ്ഷ ജീലാനി നാലാംമൈല്‍, നുസ്ല നൗഷാദ് മാര എന്നിവരെയും തെരഞ്ഞെടുത്തു.
local
ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ ന്യൂ മീഡിയ ഫ്ലാറ്റ്ഫോം ‘ജനഹിതം’ ലോഞ്ചിംഗ് ചെയ്തു
പുതിയ കാലത്ത് സർക്കാരിൻ്റെ പദ്ധതികളും അനുകൂല്യങ്ങളും അറിയിപ്പുകളുമെല്ലാം വേഗത്തിൽ ജനങ്ങളിലെത്താനും,ജനങ്ങളുടെ നിർദ്ദേശങ്ങൾ പങ്ക് വെക്കാനുമാണ് പുതിയ സംവിധാനം ഒരുക്കിയെതെന്ന് പി.കെ മുഹമ്മദലി പറഞ്ഞു.
നന്തി ബസാർ: സർക്കാരിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളുമെല്ലാം കടലൂരിലെ ജനങ്ങളെ അറിയിക്കാനും അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനും നിർദ്ദേശങ്ങൾ പങ്ക് വെക്കാനുമായെല്ലാം പുതിയ മാതൃക. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷനിലെ മെംബർ പി.കെ മുഹമ്മദലി ‘ജനഹിതം’ എന്ന പേരിലാണ് ന്യൂ മീഡിയ ഫ്ലാറ്റ് ഫോം ആരംഭിച്ചത്.
പുതിയ കാലത്ത് സർക്കാരിൻ്റെ പദ്ധതികളും അനുകൂല്യങ്ങളും അറിയിപ്പുകളുമെല്ലാം വേഗത്തിൽ ജനങ്ങളിലെത്താനും,ജനങ്ങളുടെ നിർദ്ദേശങ്ങൾ പങ്ക് വെക്കാനുമാണ് പുതിയ സംവിധാനം ഒരുക്കിയെതെന്ന് പി.കെ മുഹമ്മദലി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ലോഞ്ചിംഗ് നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡണ്ട് പിവി അനുഷ,ബ്ലോക്ക് സിക്രട്ടറി സബിത,ബ്ലോക്ക് എച്ച് എസി മനോജ്,ശാന്തി മാവീട്ടിൽ,തസ്ലീന കാപ്പാട്,ശ്രീലത,സന്തോഷ് കുന്നുമ്മൽ,വിപിൻ തുടങ്ങി ഉദ്യോഗസ്ഥൻമാർ,മെംബർമാർ സംബന്ധിച്ചു
local
താനൂരില്‍ ക്ഷേത്രോത്സവത്തിനിടെ അപകടം; വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
താനൂര്‍ ശോഭപറമ്പില്‍ ക്ഷേത്രോത്സവം ഇന്ന് നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.
മലപ്പുറം: മലപ്പുറം താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിവഴിപാടിനിടയില്‍ അപകടം. വെടിമരുന്നിന് തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. താനൂര്‍ ശോഭപറമ്പില്‍ ക്ഷേത്രോത്സവം ഇന്ന് നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.
-
kerala15 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala15 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
india3 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala16 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
