kerala
എം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
കാൽ നൂറ്റാണ്ടിന് ശേഷമാണ് എം.എസ്.എഫിൻ്റെ സംസ്ഥാന സമ്മേളനം മലപ്പുറത്തേക്ക് എത്തുന്നത്.
മലപ്പുറം: ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന പ്രമേയത്തിൽ ജനുവരി 29,30,31 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടത്തപ്പെടുന്ന ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗം എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫാരിസ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ടിന് ശേഷമാണ് എം.എസ്.എഫിൻ്റെ സംസ്ഥാന സമ്മേളനം മലപ്പുറത്തേക്ക് എത്തുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥി റാലി സംഘടിപ്പിക്കുന്നത്.
ജനുവരി 29ന് കൊടിമര – പതാക ജാഥകളുടെ സംഗമവും പതാക ഉയർത്തൽ ചടങ്ങും, 30ന് സാംസ്കാരിക സംഗമവും സംഗീത വിരുന്നും, 31ന് അര ലക്ഷം പ്രവർത്തകരുടെ വിദ്യാർത്ഥി മഹാറാലിയും പൊതുസമ്മേളനവും സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികളെ റാലിയിൽ പങ്കെടുപ്പിക്കാൻ ജില്ലാ പ്രവർത്തകസമിതി അന്തിമരൂപം നൽകി. സമ്മേളനത്തിൻ്റെ വിജയത്തിനായി പഞ്ചായത്ത് – മുനിസിപ്പൽ പ്രസിഡൻ്റ്, ജന.സെക്രട്ടറി, ട്രഷറർ, മണ്ഡലം ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി രണ്ട് മേഖല കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
തിരൂർ മേഖല കൺവെൻഷൻ ഇന്ന് രാത്രി 7 മണിക്ക് തിരൂർ മണ്ഡലം മുസ്ലിംലീഗ് ഓഫീസിൽ വെച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊന്നാനി, തവനൂർ, കോട്ടക്കൽ, തിരൂർ, താനൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് പങ്കെടുക്കേണ്ടത്. മഞ്ചേരി മേഖല കൺവെൻഷൻ നാളെ രാത്രി 7 മണിക്ക് മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മുസ്ലിംലീഗ് മലപ്പുറം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഇസ്മായിൽ മുത്തേടം ഉദ്ഘാടനം ചെയ്യും. നിലമ്പൂർ, വണ്ടൂർ, ഏറനാട്, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, മലപ്പുറം, വേങ്ങര കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളാണ് പങ്കെടുക്കേണ്ടത്.
യോഗത്തിൽ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ പി.എ.ജവാദ്, അഖിൽ കുമാർ ആനക്കയം, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ഹരിത സംസ്ഥാന ജന.കൺവീനർ ടി.പി.ഫിദ, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ടെക്ക്ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, മെഡിഫെഡ് സംസ്ഥാന ചെയർമാൻ ഡോ: അനസ് പൂക്കോട്ടൂർ, ഇക്റ സംസ്ഥാന ജന.കൺവീനർ കെ.എ.ആബിദ് റഹ്മാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റാഷിദ് കോക്കൂർ, റഹീസ് ആലുങ്ങൽ, എം.ഷാക്കിർ, ജില്ലാ ഭാരവാഹികളായ ഷിബി മക്കരപ്പറമ്പ്, ടി.പി.നബീൽ, സി.പി.ഹാരിസ്, അർഷദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, എ.വി.നബീൽ, നിസാം.കെ.ചേളാരി, ആസിഫ് പനോളി, ആഷിഖ് പാതാരി, ഹരിത ജില്ലാ ജന.കൺവീനർ ഷഹാന ഷർത്തു, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി.കെ.ഷിഫാന, യൂണിയൻ ജന.സെക്രട്ടറി സുഫിയാൻ വില്ലൻ എന്നിവർ പങ്കെടുത്തു.
kerala
വീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
നാദശ്രീ അനന്ത പദ്മനാഭന്റെ ശിഷ്യയായ സുമ സുരേഷ് വർമ്മ ബിലഹരി രാഗത്തിലെ ‘കനുകൊണ്ടിനി ശ്രീ രാമുനി’ എന്ന കൃതിയാണ് ദേവ്ന വേദിയിൽ അവതരിപ്പിച്ചത്.
വീണ കച്ചേരിയിൽ വിസ്മയ പ്രകടനവുമായി ദേവ്ന ജിതേന്ദ്ര. സെൻ തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാര്‍ത്ഥിയാണ്. നാദശ്രീ അനന്ത പദ്മനാഭന്റെ ശിഷ്യയായ സുമ സുരേഷ് വർമ്മ ബിലഹരി രാഗത്തിലെ ‘കനുകൊണ്ടിനി ശ്രീ രാമുനി’ എന്ന കൃതിയാണ് ദേവ്ന വേദിയിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, കൊല്ലൂർ മൂകാംബിക നവരാത്രി സംഗീതോത്സവം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ ദേവ്ന വീണ കച്ചേരികൾ നടത്തിവരികയാണ്. ഈ വർഷം മക്രേരി ദക്ഷിണാമൂർത്തി അനുസ്മരണവും ത്യാഗരാജ സംഗീതാരാധനയും ഉൾപ്പെടെയുള്ള വേദികളിലും ദേവ്ന വീണവാദനം അവതരിപ്പിച്ചു.
ചേലോറ ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ജിതേന്ദ്രയുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിത ത്യാഗരാജിന്റെയും മകളാണ് ദേവ്ന.
kerala
ഒന്നാം വേദിക്ക് മുന്നിൽ അദ്ധ്യാപക പ്രതിഷേധം : അറസ്റ്റ്
വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും അപ്രൂവൽ ലഭിക്കാത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ അദ്ധ്യാപകരാണ് സമരവുമായി രംഗത്തെത്തിയത്.
ഷഹബാസ് വെള്ളില
തൃശൂർ : ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെ ഒന്നാം വേദിക്ക് മുന്നിൽ അദ്ധ്യാപകരുടെ പ്രതിഷേധം. വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും അപ്രൂവൽ ലഭിക്കാത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ അദ്ധ്യാപകരാണ് സമരവുമായി രംഗത്തെത്തിയത്.
മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി എത്തിയ അദ്ധ്യാപകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തുനീക്കി. വർഷങ്ങളായി ഐഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരനെന്നും ഭിന്ന ശേഷി നിയമനവുമായി ബന്ധപെട്ടു അപ്രൂവൽ തടഞ്ഞു വെക്കുകയുമാണെന്നാണ് അദ്ധ്യാപകരുടെ ആരോപണം. ഭിന്ന ശേഷിക്കാർക്ക് ഒഴിവുകൾ മാറ്റി വെച്ചിട്ടും സർക്കാർ അപ്രൂവൽ ചെയ്യുന്നില്ല. ചില അദ്ധ്യാപകർക്ക് ദിവസ വേദനം ലഭിച്ചിരുന്നെങ്കിലും അതും നിർത്തലാക്കുകയാണ്. എൻ എസ് എസ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മാത്രം അപ്രൂവൽ നൽകിയ സർക്കാർ നടപടിയും വിവാദം ആയിരുന്നു. അദ്ധ്യാപകരെ പോലീസ് എത്തി നീക്കി. കലോത്സവം അലങ്കോലമാക്കാൻ അല്ല മറിച്ചു ഞങ്ങളുടെ പ്രയാസം സർക്കാറിന്റെയും പൊതു ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ട് വരികയാണ് ലക്ഷ്യമെന്നും സമരക്കാർ പറഞ്ഞു
kerala
കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎം; ഡി.സി.സി പ്രസിഡന്റ്
ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാത്രം മാറ്റിവെക്കുമെന്ന് സിപിഎം അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നും, ഏത് കമ്മിറ്റി ഒഴിച്ചിടുമെന്നതില്‍ വ്യക്തത ലഭിച്ചതോടെ എല്ലാ കമ്മിറ്റികളിലും യുഡിഎഫ് നോമിനേഷന് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയത് സിപിഎമ്മാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാത്രം മാറ്റിവെക്കുമെന്ന് സിപിഎം അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നും, ഏത് കമ്മിറ്റി ഒഴിച്ചിടുമെന്നതില്‍ വ്യക്തത ലഭിച്ചതോടെ എല്ലാ കമ്മിറ്റികളിലും യുഡിഎഫ് നോമിനേഷന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. നികുതി അപ്പീല്‍ സ്ഥിരം സമിതിയില്‍ എല്‍ഡിഎഫും ബിജെപിയും ധാരണ പ്രകാരം നോമിനേഷന് നല്‍കിയെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.
ബിജെപിയെ അകറ്റി നിര്‍ത്തുമെന്ന് സിപിഎം പറയുന്നത് സത്യമാണെങ്കില്‍, എന്തുകൊണ്ടാണ് യുഡിഎഫിന്റെ വനിതാ അംഗത്തെ തോല്‍പ്പിച്ചതെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു. യുഡിഎഫിന്റെ നിലപാട് ചോദിക്കാമായിരുന്നുവെന്നും, എന്നിട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വഴിയൊരുക്കി വിട്ടുവീഴ്ച ചെയ്തത് എന്തിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യമായാണ് ബിജെപിക്ക് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. കോര്പറേഷന് നികുതി കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് പോയത്. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ വിനീത സജീവന് നികുതി കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് ബിജെപിക്ക് കോഴിക്കോട് കോര്‍പറേഷനില്‍ നേട്ടമുണ്ടാക്കാന്‍ കാരണമായതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ഒമ്പത് അംഗ സമിതിയില്‍ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ എന്നിങ്ങനെയായിരുന്നു അംഗസംഖ്യ.
-
india1 day agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala23 hours agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
News21 hours agoഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം
-
News24 hours agoഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച്; ഐ.സി.സി ആവശ്യം തള്ളി
-
india2 days agoമുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ
-
News2 days agoരാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ
-
kerala2 days agoകേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗം തോമസ് കുതിരവട്ടം അന്തരിച്ചു
-
kerala22 hours agoപത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് കവർച്ച; ഒന്നാം പ്രതി പിടിയിൽ
