റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ എംബസ്സി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള അനുമതി അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചു. കോണ്‍സുലാര്‍,പാസ്‌പോര്‍ട്ട്, വിസ,ഒസിഐ,പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് (എസ്സി) ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം (ജിഇപി) വെരിഫി ക്കേഷന്‍, മറ്റുവകകള്‍ എന്നിവയുടെ ഔട്ട്‌സോഴ്‌സിംഗിനായി ലഭിച്ച ടെണ്ടറുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സേവനം വാഗ്ദാനം ചെയ്തതിലൂടെയാണ് അല്‍ഹിന്ദിന് സേവനാനുമതി ലഭിച്ചത്.
2025 നവംബര്‍ 20നാണ് ടെണ്ടര്‍ 415/17/2025 നമ്പര്‍ പ്രകാരം ടെണ്ടര്‍ ക്ഷണിച്ചത്. അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഡിയു ഡിജിറ്റല്‍ ഗ്ലോബല്‍ ലിമിറ്റഡ്, എസ്ജിഐവിഎസ് ഗ്ലോബല്‍ എല്‍എല്‍സി, വിഎഫ്എസ് ഗ്ലോബല്‍ എന്നീ കമ്പനികളുടെ ടെണ്ടര്‍ പരിശോധിച്ച ശേഷം, ഏപ്രില്‍ 20ന് തിങ്കളാഴ്ച എംബസിയില്‍വെച്ച് കമ്പനി പ്രതിനിധികളുടെയും എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ഫലങ്ങള്‍ പ്രഖ്യാ പിച്ചത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ബിഎല്‍എസ് ആണ് പാസ്സ്പോര്‍ട്ട് സേവനത്തിനായി നിയോഗിക്കപ്പെട്ടിരുന്നത്. അല്‍ഹിന്ദിന് അനുമതി ലഭിച്ചതോടെ നിലവിലുള്ള സംവിധാനത്തിന് മാറ്റം വരികയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തിട്ടുള്ള അല്‍ഹിന്ദ് ഈടാക്കുന്ന നിരക്ക് എത്രയായിരിക്കുമെന്ന് ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കിയിട്ടില്ല
Comments


