Connect with us

More

ഒരു രൂപാനോട്ടിന് നൂറു വയസ്

Published

on

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിടാത്ത ഒരേയൊരു നോട്ടായ ഒരു രൂപാ നോട്ടിന് 100വയസ് തികയുന്നു. 1917 നവംബര്‍ 30നാണ് നോട്ട് ആദ്യമായി നിലവില്‍ വന്നത്. 1994ല്‍ ഒരുരൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരം 2015ല്‍ അച്ചടി പുനരാരംഭിച്ചിരുന്നു.
ഒരുരൂപാ നാണയങ്ങളാണ് ആദ്യം പുറത്തിറക്കിയത്. എന്നാല്‍ ഒന്നാം ലോക മഹായുദ്ധകാലത്ത് വെള്ളിയുടെ മൂല്യം കൂടിയതോടെ ആളുകള്‍ നാണയം ഉരുക്കി തൂക്കി വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അച്ചടിച്ചു തുടങ്ങിയത്.
ആദ്യകാലത്ത് ഇംഗ്ലണ്ടില്‍ നിന്നും ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ അര്‍ദ്ധകായ ചിത്രം അച്ചടിച്ചാണ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ പേരില്‍ നോട്ടുകള്‍ ഇറങ്ങിയിരുന്നത്. 1931 ഏപ്രില്‍ അഞ്ചിനാണ് നോട്ടുകള്‍ അച്ചടിക്കാനുള്ള അധികാരം ഇന്ത്യന്‍ റിസര്‍വ് ബാങ്കിന് ലഭിച്ചത്. പിന്നീട് ഇംഗ്ലീഷിനു പുറമെ എട്ടു ഭാഷകളില്‍ നോട്ടില്‍ മൂല്യം രേഖപ്പെടുത്തി. 1949ല്‍ വീണ്ടും അച്ചടിച്ച നോട്ടില്‍ ധനകാര്യ സെക്രട്ടറിയായിരുന്ന കെ ആര്‍ കെ മേനോന്‍ ഒപ്പിട്ടിരുന്നു. മത്രമല്ല ജോര്‍ജ്ജ് ആറാമന്റെ തലക്കുപകരം പുതിയ നോട്ടില്‍ അശോക സ്തംഭം സ്ഥാനം പിടിച്ചു. 1957ല്‍ ചുവപ്പു നിറമുള്ള ഒരുരൂപാ നോട്ട് ഇറങ്ങി. 1969ല്‍ ഗാന്ധിജയന്തിയുടെ ഭാഗമായി നോട്ടില്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നേരിട്ടിറക്കുന്ന നോട്ടില്‍ ഇതുവരെ 21 ധനകാര്യ സെക്രട്ടറിമാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

crime

ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കണ്ടെയ്‌നര്‍ റോഡ് ടോള്‍ബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മര്‍ദനമേറ്റത്.

ശനിയാഴ്ച രാത്രി ആനവാതില്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികഝ തേടി.

Continue Reading

kerala

യൂത്ത് ലീഗ്, എം.എസ്.എഫ് ഘടകങ്ങളിലേക്ക് നോമിനേറ്റ് ചെയ്തു

Published

on

കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദേഷ പ്രകാരം താഴെ പറയുന്നവരെ വിവിധ ഘടകങ്ങളിലേക്ക് നോമിനേറ്റ് ചെയ്തതായി അതത് ഘടകങ്ങള്‍ അറിയിച്ചു. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് ആഷിഖ് ചെലവൂര്‍, മുഫീദ തസ്‌നി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും നജ്മ തബ്ശിറയെ സെക്രട്ടറിയായും നിയമിച്ചു. ദേശീയ എംഎസ്എഫിലേക്ക് ലതീഫ് തുറയൂരിനെ വൈസ് പ്രസിഡണ്ടായും നോമിനേറ്റ് ചെയ്തു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

Trending