kerala

അമ്മ വഴക്കുപറയുമെന്ന പേടിയെതുടര്‍ന്ന് ആത്മഹത്യ ചെയ്ത് 12കാരി

By Test User

December 23, 2021

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ അമ്മയുടെ വഴക്കിനെ പേടിച്ച് പെണ്‍ക്കുട്ടി ആത്മഹത്യ ചെയ്തു. 12 വയസ്സ് പ്രായം വരുന്ന ജെറീന രതീഷാണ് ആത്മഹത്യ ചെയ്തത്. രജീഷ് സജിത ദമ്പതികളുടെ മകളാണ് ജെറീന. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം നടന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്നത് ഇരട്ടകളായ ജെറീനയും ജെഫിയയും സഹോദരന്‍ ജിതിനുമാണ്.

സഹോദരിമാര്‍ കളിച്ചുകൊണ്ടിരിക്കെ ശുചീകരണ ഉപകരണമായ മോപ്പ് ഒടിഞ്ഞതിന് പിന്നാലെ അമ്മ വഴക്ക് പറയുമോ എന്ന പേടി ജെറീന പ്രകടിപ്പിച്ചിരുന്നു. പിന്നീട് ജെറീന സഹോദരിയോടൊപ്പം ഇരുന്ന ശേഷം അടുത്ത മുറിയില്‍ പോയിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയെ വിളപ്പില്‍ശാല ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം, പെണ്‍കുട്ടി കളിക്കുമ്പോള്‍ ഷാളില്‍ കുരുങ്ങി കെട്ട് മുറുകുകയും പിന്നാലെ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീഴുകയും ചെയുകയാണ് ഉണ്ടായത് എന്നും മൊഴി ലഭിച്ചതായി വിവരമുണ്ട്. സംഭവത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസെടുത്തിട്ടുണ്ട്.