kerala

14കാരിയെ ഗര്‍ഭിണിയാക്കി; ബന്ധുവിന് 80 വര്‍ഷം കഠിനതടവ്, 40,000 രുപ പിഴ

By webdesk11

October 05, 2023

ഇടുക്കിയില്‍ 14 കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ ബന്ധുവിന് 80 വര്‍ഷം തടവും 40,000 രൂപ പിഴയും. ഇടുക്കി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 രാജക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് പീഡന വിവരം പുറത്തുവരുന്നത്.