crime

ഡല്‍ഹിയില്‍ 15 കാരിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തു

By webdesk13

September 22, 2023

രാജ്യതലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് 2 സഹോദരന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്. സാഹിദും (22) സഹോദരന്‍ സുബൈറും (24) ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്.

ഇരുവര്‍ക്കുമെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജോര്‍ജ് ടിര്‍ക്കി അറിയിച്ചു. അതേസമയം ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.