FOREIGN

ഓട്ടിസം ബാധിച്ച 15കാരന് വിമാനയാത്ര നിഷേധിച്ചെന്ന് പരാതി

By webdesk13

June 01, 2023

ഓട്ടിസം ബാധിതനായി 15കാരന് വിമാനയാത്ര നിഷേധിച്ചതായി പരാതി. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് ഓട്ടിസം ബാധിച്ച കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചത്. സഹയാത്രക്കാര്‍ക്കും പൈലറ്റിനും ഭീഷണിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ പ്രവൃത്തി.

കുട്ടിയുടെ അമ്മയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 15കാരന് വിമാന യാത്ര അനുവദിച്ചെങ്കിലും സഹയാത്രികരുടെയും ക്രൂ അംഗങ്ങളുടെയും പെരുമാറ്റം തങ്ങളെ അപമാനിക്കുന്ന രീതിയിലായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. 15കാരനായ മകന്‍ തങ്ങള്‍ക്കൊരു ഭീഷണിയാകുമെന്ന തരത്തില്‍ വിമാനത്തിലെ ജീവനക്കാര്‍ പെരുമാറിയെന്നും അവര്‍ പറഞ്ഞു.