crime

കോഴിക്കോട് പതിനേഴുകാരിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു

By webdesk14

September 26, 2023

കല്ലാച്ചി ടൗണിൽ പെൺകുട്ടിയെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം.

വാണിമേൽ സ്വദേശി ആണ് യുവാവ്. പരുക്കേറ്റ പെൺകുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.