kerala

കൊല്ലത്ത് വിജയാഘോഷത്തിനിടെ 17കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

By Test User

December 19, 2022

കൊല്ലം ലോകകപ്പ് ഫുട്ബോള്‍ വിജയാഘോഷത്തിനിടെ 17കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന ആഘോഷത്തിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.