kerala

കുളിക്കാനിറങ്ങവെ കുളത്തിലെ ചെളിയില്‍ താഴ്ന്ന് വയനാട്ടില്‍ 19കാരി മരിച്ചു

By webdesk14

July 24, 2023

വയനാട് അമ്പലവയലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊന്‍പതുകാരി മുങ്ങിമരിച്ചു. അമ്പലവയല്‍ കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ് (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളാണ്.

വീടിനടുത്തുള്ള കുളത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ പൂണ്ടുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി ഏഴുമണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. സുല്‍ത്താന്‍ ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് സോന.