kerala

പൊലീസെത്തും മുമ്പ് ഇറങ്ങിയോടി, വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന 50 കാരി പിടിയില്‍

By webdesk17

March 18, 2025

പാലക്കാട് വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന അമ്പതുകാരി പിടിയില്‍. മണ്ണാര്‍ക്കാട് തൈങ്കര ചിറപടം വീട്ടില്‍ സൂക്ഷിച്ച ഏകദേശം 5 കിലോ ഓളം വരുന്ന കഞ്ചാവ് മണ്ണാര്‍ക്കാട് ഡാന്‍സ് ഓഫ് കോഡ് പിടികൂടി. ചിറപ്പാടം സ്വദേശിനി വടക്കേപ്പുറം വീട്ടില്‍ ഭാനുമതിയുടെ വീട്ടില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ റെയ്ഡ് സമയത്ത് ഇവരെ പിടികൂടാന്‍ പൊലീസിനു സാധിച്ചിരുന്നില്ല. പൊലീസ് വരുന്ന വിവരം ലഭിച്ചതോടെ ഭാനുമതി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാര്‍ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.