crime

എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് ആലപ്പുഴയില്‍ 55കാരന് ദാരുണാന്ത്യം

By webdesk13

August 28, 2023

എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് 55കാരന്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമന്‍ ( 55) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി. സോമന്റെ വയറ്റിലും മുതുകിലുമാണ് വെടിയേറ്റത്.

കഴിഞ്ഞ ദിവസം മലപ്പുറത്തും ഒരാള്‍ എയര്‍ണ്ണില്‍നിന്ന് വെടിയേറ്റ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെയാളാണ് ഇത്തരത്തില്‍ മരിക്കുന്നത്. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് (40) മരിച്ചത്. സുഹൃത്തിന്റെ എയര്‍ ഗണ്ണില്‍ നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഷാഫിയുടെ മൃതദേഹം പൊന്നാനി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഏത് സാഹചര്യത്തിലാണ് ഷാഫിയ്ക്ക് വെടിയേറ്റതെന്നത് ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. ഷാഫിയുടെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് വിവരം.