kerala

മരുന്ന്മാറി നല്‍കിയതിനെത്തുടര്‍ന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

By webdesk14

May 06, 2024

മലപ്പുറം: തിരൂരില്‍ 55കാരിയുടെ മരണത്തിന് കാരണം മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുളളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്ന കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോകടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.