kerala

കിണറ്റിന് മുകളില്‍ കയറി കപ്പിയുടെ കുരുക്കഴിക്കുന്നതിനിടെ 99 കാരി കിണറ്റില്‍ വീണു

By webdesk18

February 11, 2025

പത്തനംതിട്ട ആറന്മുളയില്‍ 99 കാരി കിണറ്റില്‍ വീണ് പരിക്ക്. കിണറ്റിന് മുകളില്‍ കയറി കപ്പിയുടെ കുരുക്കഴിക്കുല്ലതിനിടെയാണ് കിണറ്റില്‍ വീണത്. തെക്കേമല നടുവിലേതില്‍ വീട്ടില്‍ ഗൗരിയാണ് കിണറ്റില്‍ വീണത്.

അയല്‍വാസികളും ആറന്മുള പൊലീസും സ്ഥലത്തെത്തി ഗൗരിയെ കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. വാഹനം കടക്കാത്ത വഴിയായതിനാല്‍ പൊലീസ് ഗൗരിയെ കൈയ്യില്‍ ചുമന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.