kerala

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

By webdesk13

October 23, 2023

ഇരിഞ്ഞാലക്കുടയില്‍ റോഡിലെ കുഴിയില്‍വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂര്‍ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്റെ മകന്‍ ബിജോയ് (45) ആണ് മരിച്ചത്. ലോറി ഓണേഴ്സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്.

രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് ബിജോയ് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.