kerala

വൈക്കത്ത് മുപ്പത് യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞു; ഒരാളെ കാണാതായെന്ന് വിവരം

By webdesk17

July 28, 2025

കോട്ടയം: വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മുപ്പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്.പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വേമ്പനാട്ട് കായലിലായിരുന്നു അപകടം. മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലരും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.

കാണാതായ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.