More

കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിനിടെ പാലം തകര്‍ന്നു വീണു

By webdesk13

November 28, 2024

കൊല്ലം: കൊല്ലം അയത്തിലില്‍ നിര്‍മാണത്തിനിടെ പാലം തകര്‍ന്നു വീണു. ചൂരാങ്കല്‍ പാലത്തിന് സമീപം ഹൈവേ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകട സമയം നിര്‍മ്മാണ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല

കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികള്‍ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നെങ്കിലും ഓടിമാറിയത് കൊണ്ട് അപകടം ഒഴിവയി. പാലത്തിന്റെ നടുഭാഗം താഴേയ്ക്ക് അമര്‍ന്നു പോകുന്ന അവസ്ഥയാണുണ്ടായത്. തകര്‍ന്നുവീണ പാലം അഴിച്ചുമാറ്റിയ അധികൃതര്‍ തുടര്‍നടപടികളിലേക്ക് കടന്നിട്ടുണ്ട്.