kerala

വയനാട്ടില്‍ ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

By webdesk11

February 10, 2023

വയനാട് മാനന്തവാടി കുടുംബം സഞ്ചരിച്ച കാര്‍ ഓടുന്നതിനിടെ തീപിടിച്ച് കത്തി നശിച്ചു. ഇന്ന് വൈകിട്ട് ആറോടെ തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപമായിരുന്നു അപകടം.

മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വാഹനം ഓടിക്കുന്നതിനിടെ പിന്‍ഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഉടന്‍ വാഹനം റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി അച്ഛനെയും അമ്മയെയും കാറില്‍ നിന്ന് പുറത്തിറക്കി ദൂരേക്ക് മാറി നിന്നു. ഇവര്‍ കാറില്‍ നിന്ന് ഇറങ്ങിയ ഉടനെ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. മാനന്തവാടി അഗ്‌നി ശമന സേന എത്തിയാണ് തീ അണച്ചത്. ടാറ്റ നാനോ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.