kerala

ലോറിക്കും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കാര്‍ കുടുങ്ങി കാര്‍ യാത്രക്കാരന് ദാരുണാന്ത്യം

By nazmiya nazreen

January 17, 2025

കോഴിക്കോട്: താമരശ്ശേരി ലോറിക്കും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കാര്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. മുഹമ്മദ് മജ്ദൂദ് എന്നയാളാണ് മരിച്ചത്. ഇന്നലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ലോറിക്കും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കാര്‍ കുടുങ്ങുകയായിരുന്നു. കാറില്‍ ഡ്രൈവറടക്കം 3 പേരുണ്ടായിരുന്നു. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് പരുക്കേറ്റിരുന്നെങ്കിലും ഡ്രൈവറുടെ പരിക്ക് ഗുരുതരമായിരുന്നു.