crime

ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരന് നടുറോഡിൽ മർദനം

By webdesk14

December 26, 2023

കോഴിക്കോട്: കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യാപാരിക്ക് ബസ് ജീവനക്കാരന്റെ ക്രൂരമര്‍ദനം. വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെയാണ് സ്വകാര്യബസിലെ ക്ലീനര്‍ റോഡിലിട്ട് മര്‍ദിച്ചത്. ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ജീവനക്കാരന്‍ മര്‍ദിച്ചതെന്നാണ് കാര്‍ ഓടിച്ചിരുന്ന സാജിദിന്റെ പരാതി. വടകര കുട്ടോത്തായിരുന്നു സംഭവം.

കാറിനെ മറികടന്നുവന്ന ബസ് റോഡിന്റ നടുവില്‍ നിര്‍ത്തി, ഡ്രൈവിംങ്ങ് സീറ്റിലുണ്ടായിരുന്ന തന്നെ പുറത്തിറക്കി മര്‍ദിച്ചെന്നാണ് ആരോപണം . മര്‍ദനമേറ്റ സാജിദ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.